കോളജിലേക്ക് പരീക്ഷയെഴുതാന്‍ വരുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ട്രെയിനിനും പാളത്തിനുമിടയില്‍പെട്ട് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 18.05.2018) കോളജിലേക്ക് പരീക്ഷയെഴുതാന്‍ വരുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ട്രെയിനിനും പാളത്തിനുമിടയില്‍പെട്ട് മരിച്ചു. കാസര്‍കോട് പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും കണ്ണൂര്‍ ഇരിട്ടി മണിക്കടവ് സ്വദേശിയുമായ റോജേഷ് റോയ് (21) ആണ് മരിച്ചത്. എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്.    www.kasargodvartha.com

വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് അപകടമുണ്ടായത്. കോളജില്‍ ശനിയാഴ്ച ആരംഭിക്കുന്ന പരീക്ഷ എഴുതാന്‍ വേണ്ടി മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ അബദ്ധത്തില്‍ പാളത്തിനടിയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിച്ചതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.    www.kasargodvartha.com

മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ശനിയാഴ്ച രാവിലെ 10.30 മണിയോടെ മണിക്കടവ് ആനറ സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരണം നടക്കും. മണിക്കടവിലെ റോയ്- ജോയ്‌സി ദമ്പതികളുടെ ഏക മകനാണ് റോജേഷ്.  വിവരമറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും കണ്ണൂരിലെത്തി.    www.kasargodvartha.com

Keywords: Kasaragod, Kerala, news, Kannur, Top-Headlines, Death, SFI, College, LBS-College, LBS Student died after fallen from Train < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?