ഭക്ഷണം കഴിക്കാത്തതിന് നാല് വയസുകാരിയെ മാതാപിതാക്കളുടെ സുഹൃത്ത് ഇരുമ്പ് കമ്പി ചൂടാക്കി ദേഹത്ത് പൊള്ളിച്ചു; സംഭവം അവധിക്കാലം ആഘോഷിക്കാന്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍
ബെര്‍ഹാംപുര്‍ (ഒഡിഷ): (www.kvartha.com 05.05.2018) ഭക്ഷണം കഴിക്കാത്തതിന് ശിക്ഷയായി നാല് വയസുകാരിയെ മാതാപിതാക്കളുടെ സുഹൃത്ത് ഇരുമ്പ് കമ്പി ചൂടാക്കി ദേഹത്ത് പൊള്ളിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ മാതാപിതാക്കളുടെ സുഹൃത്തിന്റെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ ഈ ക്രൂരത കാട്ടിയത്. ഒഡിഷയിലെ ബെര്‍ഹാംപുരിലാണ് സംഭവം. പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോള്‍ എം.കെ.സി.ജി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിക്ക് പൊള്ളലേറ്റത്. എന്നാല്‍ പ്രദേശവാസികള്‍ കഴിഞ്ഞദിവസം വിവരം പോലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തിന്റെ കുഞ്ഞുമായി കളിക്കാന്‍ മകള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് അവരുടെ വീട്ടില്‍ മകളെ താമസിക്കാന്‍ അയച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാല്‍ അവര്‍ ഞങ്ങളുടെ മകളോട് ഇത്രയ്ക്കും ക്രൂരത കാണിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും വിവരമറിഞ്ഞപ്പോള്‍ വലിയ ഞെട്ടല്‍ ഉണ്ടായെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് ചെയ്ത പ്രതിയുടെ പേരില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Odisha: 4-year-old girl tortured with hot iron rod for not eating, Food, News, Local-News, Crime, Criminal Case, Police, Arrest, Complaint, Parents, Friends, Child, National.

Powered by Info News For You

Comments
Post a Comment