ഭരണഘടന അനുസരിക്കാത്ത ഗവര്‍ണര്‍ രാജിവെക്കണമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: (www.kvartha.com 18.05.2018) ഭരണഘടന അനുസരിക്കാത്ത ഗവര്‍ണര്‍ രാജിവെക്കണമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്നതിനു പകരം കര്‍ണാടക ഗവര്‍ണര്‍ അമിത് ഷായെയും മോദിയെയുമാണ് അനുസരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഗവര്‍ണര്‍ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്. യെദിയൂരപ്പ വിശ്വാസം തെളിയിക്കാന്‍ ഏഴുദിവസം ചോദിച്ചപ്പോള്‍ ഗവര്‍ണര്‍ 15 ദിവസം നല്‍കി. ഇത് ബിജെപിയുമായുള്ള ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.

 National, News, Bangalore, Politics, Governor, Karnataka, Sidharamayya, Sidharamayya against Karnataka Governor

കോടതിയുടേത് ചരിത്ര വിധിയാണ്. ഭരണഘടനയില്‍ ഗവര്‍ണറുടെ പങ്ക് വളരെ പ്രധാനമാണ്. അദ്ദേഹത്തിന് പക്ഷഭേദമുണ്ടാകരുത്. എന്നാല്‍ കര്‍ണാടകയില്‍ ഗവര്‍ണര്‍ ബിജെപിക്ക് അനുകൂലമായ തീരുമാനങ്ങളാണെടുക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു.

തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമായാലും ഭൂരിപക്ഷമുണ്ടെങ്കില്‍ പരിഗണിക്കണമെന്നാണ് സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി. എന്നാല്‍ വേണ്ട രേഖകളെല്ലാം കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം സമര്‍പ്പിച്ചിട്ടും ഗവര്‍ണര്‍ നടപടിക്രമം പാലിച്ചില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Bangalore, Politics, Governor, Karnataka, Sidharamayya,  Sidharamayya against Karnataka Governor 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?