ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

കൊച്ചി: (www.kasargodvartha.com 23.05.2018) ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി. സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നടന്ന എട്ടു ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് തലശേരി ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

ഹര്‍ജിയില്‍ കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരും സിബിഐയും സ്വീകരിച്ചത്. കേസുകളില്‍ അന്വേഷണം കാര്യക്ഷമമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.


പിണറായി സ്വദേശി രാംജിത്ത്, കണ്ണൂര്‍ ആണ്ടല്ലൂര്‍ സന്തോഷ് കുമാര്‍, പയ്യന്നൂര്‍ സ്വദേശി സി കെ രാമചന്ദ്രന്‍, പയ്യന്നൂര്‍ പാലക്കോട് മുട്ടം സ്വദേശി ബിജു, കഞ്ചിക്കോട് സ്വദേശിളായ വിമല, ഭര്‍ത്താവ് രാധാകൃഷ്ണന്‍, കൊല്ലം കടയ്ക്കല്‍ സ്വദേശി രവീന്ദ്രന്‍ പിള്ള, തിരുവന്തപുരം ശ്രീകാര്യം സ്വദേശി രാജേഷ് എന്നിവരുടെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നായിരുന്നു തലശേരി ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റിന്റ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, BJP, Investigation-report, Murder, Case, CBI investigation for BJP activists' murder: plea rejected by HC. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?