വെടിയേറ്റ് വീണയാളോട് അഭിനയം നിര്‍ത്തി എഴുന്നേറ്റ് പോകാന്‍ പോലീസിന്റെ ആക്രോശം; തൂത്തുക്കുടി പോലീസ് വെടിവെപ്പിന്റെ ക്രൂരമുഖം വെളിവാക്കുന്ന വീഡിയോ പുറത്ത്; വീഡിയോ കാണാം

തൂത്തുക്കുടി: (www.kvartha.com 24.05.2018) സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്രിക്കെതിരായ സമരത്തിനുനേരെ പോലീസ് അഴിച്ചുവിട്ട നരവേട്ടയുടെ ഞെട്ടിപ്പിക്കുന്ന മുഖം പുറത്ത്. പോലീസ് വെടിവെയ്പ്പില്‍ വെടിയേറ്റ് വീണയാളോട് അഭിനയം നിര്‍ത്തി എഴുന്നേറ്റ് പോകാന്‍ പറയുന്ന വീഡിയോയാണ് തമിഴ്‌നാട് പോലീസിന്റെ ക്രൂരമുഖം വെളിവാക്കുന്നത്. തൂത്തുക്കുടി സ്വദേശി കാളിയപ്പനോടാണ് പോലീസിന്റെ ക്രൂരത. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്.

പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണ് പൊലീസിന്റെ മനുഷ്യത്വരാഹിത്യം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. വെടിയേറ്റ് കിടക്കുന്ന കാളിയപ്പന് ചുറ്റും നില്‍ക്കുന്ന പൊലീസുകാര്‍ അഭിനയം നിര്‍ത്തി അദ്ദേഹത്തോട് എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. 11 പേരാണ് തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രി പ്രക്ഷോഭത്തിനുനേരെയുണ്ടായ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്.

National, Tamilnadu, News, Police, Firing, Shot, Video, Trending, Sterilite Industry, Thoothukudy, Thoothukudy; Police says to a Fired and Injured man "Don't Act"

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Tamilnadu, News, Police, Firing, Shot, Video, Trending, Sterilite Industry, Thoothukudy, Thoothukudy; Police says to a Fired and Injured man "Don't Act"


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?