ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തിയവര്‍ ജയിലില്‍, മാഫിയ സംഘങ്ങള്‍ക്ക് ആഡംബര ജീവിതം, മുഖ്യ സൂത്രധാരന്‍ ഏര്‍വാടിയിലെന്ന് സൂചന
ഉപ്പള:(www.kasargodvartha.com 21/05/2018) ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തുകാര്‍ ജയിലിലാവുകയും മാഫിയ സംഘങ്ങള്‍ ആഡംബര ജീവിതം നയിക്കുകയും ചെയ്യുമ്പോഴും ഇവര്‍ക്കെതിരെ പോലീസിന്റെ ഭാഗത്തിനിന്നും ശക്തമായ നടപടിയുണ്ടാകുന്നില്ലെന്ന് പരാതി.ബായാറില്‍ നിന്നും ഗള്‍ഫിലേക്ക് കഞ്ചാവ് കയറ്റി വിടുന്ന സംഘത്തിലെ മുഖ്യ സൂത്രധാരന്‍ ബെളളൂര്‍ സ്വദേശി ഏര്‍വാടിയിലുണ്ടെന്ന് സൂചന ലഭിച്ചു. ഒരു കിലോ കഞ്ചാവ് ഗള്‍ഫിലേക്ക് കയറ്റി വിട്ടാല്‍ ബെള്ളൂര്‍ സ്വദേശിക്ക് ലഭിക്കുന്നത് നാല് ലക്ഷം രൂപയാണ്. ഗള്‍ഫ് നാട് സ്വപ്നം കണ്ടു നടക്കുന്ന ചെറുപ്പക്കാരെ വല വീശിപിടിച്ചാണ് ഇവര്‍ കഞ്ചാവ് കൊടുത്തു വിടുന്നത്.
കഞ്ചാവ് കൊണ്ടുപോകാന്‍ തയ്യാറാകുന്നവരെ കാണിച്ചു കൊടുക്കുന്നയാള്‍ക്ക് അമ്പതിനായിരം രൂപയും ഇതു കൊണ്ടുപോകുന്നയാള്‍ക്ക് ഒരു ലക്ഷം രൂപയുമാണ് പ്രതിഫലം നല്‍കുന്നത്. കുടുംബം പോറ്റാന്‍ വിമാനം കയറുന്ന പാവപെട്ട ചെറുപ്പക്കാരന്‍ കാരാഗൃഹത്തിലാവുമ്പോള്‍ കഞ്ചാവ് മാഫിയാ നാട്ടില്‍ ആഡംബര ജീവിതം നയിക്കുന്നു. കുങ്കുമപ്പൂ എന്ന പേരിലാണ് കഞ്ചാവ് കൊടുത്തയക്കുന്നത്. കഞ്ചാവ് മൊത്തവ്യാപാര വിതരണക്കാരനായ ബെള്ളുര്‍ സ്വദേശിയുടെ വലയില്‍പെട്ട് എട്ടോളം യുവാക്കള്‍ ഖത്തറില്‍ ജയിലില്‍ കഴിയുന്നു. ഇവരെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വീട്ടുകാര്‍ക്ക് അറിയില്ല. ഫോണില്‍ ബന്ധപ്പെടാനും കഴിയുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇരുപത്തൊന്ന് വയസ്സിന് താഴെയുള്ള യുവാക്കളാണിപ്പോള്‍ ഖത്തറില്‍ ജയിലില്‍ കിടക്കുന്നത്.
ഇരുപത്തഞ്ച് വര്‍ഷമാണ് ഖത്തറില്‍ ഇത്തരം കേസുകളില്‍ പിടിച്ചാലുള്ള ശിക്ഷ ലഭിക്കുന്നതെന്നാണ് അവിടെയുള്ളവര്‍ പറയുന്നത്. കഞ്ചാവ് മാഫിയയെ പേടിച്ചും,തങ്ങളുടെ മക്കളുടെ ഗതിയോര്‍ത്തും ഭയപ്പാടിലാണിപ്പോള്‍ ഈ റമസാന്‍ മാസത്തിലും ബെളളൂര്‍ നിവാസികള്‍ കഴിച്ചു കൂട്ടുന്നത്. ഇത്രയും കാലം ഇയാളുടെ ആഡംബര ജീവിതത്തെ പറ്റി നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.പെട്ടെന്ന് ആഡംബര കാറുകളും,രണ്ടര ലക്ഷം വില വരുന്ന ബുള്ളറ്റുമൊക്കെയായി ഇയാള്‍ വിലസുമ്പോളാണ് ആളുകള്‍ അന്വേഷണം തുടങ്ങിയത്.
അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. വീട്ടുകാരെയും നാട്ടുകാരെയും കണ്ണീര്‍ കുടിപ്പിക്കുന്ന ഇയാളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ട് വന്നു കല്‍ത്തുറുങ്കിലടക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. മുഖ്യ മന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. ലഹരി വിമുക്ത ദിനത്തില്‍ മാത്രം ബോധവത്കരണം നടത്തി,പിന്നീട് ഇങ്ങോട്ട് തിരിഞ്ഞു നോക്കാത്ത പോലീസിനും എക്‌സൈസിനും മാഫിയയില്‍ നിന്നും മാസപ്പടി ലഭിക്കുന്നുണ്ടോയെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. ഇനി ആര്‍ക്കും ഈ ഗതി വരാതിരിക്കട്ടെ എന്നാണ് കടമ്പാര്‍ ,ബെള്ളൂര്‍ സ്വദേശത്തു നിന്നും ജയിലിലായ യുവാക്കളുടെ മാതാപിതാക്കളുടെ പ്രാര്‍ത്ഥന. നാടിനെയും സമൂഹത്തെയും നശിപ്പിക്കുന്ന ഇയാളെ പോലെയുള്ള കഞ്ചാവ് മാഫിയയെ പിടിച്ചു കെട്ടണമെന്നും അവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Uppala, Kasaragod, Top-Headlines, Police, Ganja, Ganja mafia key Accused Flees

< !- START disable copy paste -->
Powered by Info News For You

Comments
Post a Comment