അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് പിന്നാലെ രണ്ടാം സമ്മാനവും മലയാളിക്ക്; അടിച്ചത് ഒരു ലക്ഷം ദിര്‍ഹം

അബുദാബി: (www.kvartha.com 08.05.2018) ഗള്‍ഫിലെ ഭാഗ്യ നറുക്കെടുപ്പുകളില്‍ മലയാളികളെ ഭാഗ്യദേവത കനിയുന്ന ചരിത്രമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്നത്. ഏറ്റവും ഒടുവില്‍ അബുദാബി ബിഗ് ടിക്കറ്റിന്റെ സൂപ്പര്‍ സെവന്‍ സീരീസ് 191 നറുക്കെടുപ്പില്‍ മലയാളിയായ അനില്‍ വര്‍ഗീസിന് ഏഴ് മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 12 കോടി രൂപ) സമ്മാനം ലഭിച്ചിരുന്നു. എന്നാല്‍ ഇതേ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം ലഭിച്ചതും മലയാളിക്കാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യക്കാരന്‍ ആണെന്ന് നേരത്തെ അറിയാമായിരുന്നെങ്കിലും ഇദ്ദേഹവും മലയാളിയാണെന്ന് അറിയില്ലായിരുന്നു. എറണാകുളം സ്വദേശിയായ ജോര്‍ജ് മാത്യു ആണ് ആ ഭാഗ്യവാന്‍. രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം (18,25,781 രൂപ) ആണ് ഇദ്ദേഹത്തിന് ലഭിച്ചത്. 42257 എന്ന നമ്പറില്‍ ആണ് സമ്മാനം ലഭിച്ചത്. ജോര്‍ജ് മാത്യു കുവൈത്തിലാണ് ജോലി ചെയ്യുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. ബിഗ് ടിക്കറ്റിന് നന്ദി അറിയിച്ചു കൊണ്ട് മാത്യു കുറിപ്പെഴുതുകയും ചെയ്തു.

George Mathew second Winner Abu dhabi big ticket, Abu Dhabi, News, Trending, Malayalees, Winner, Gulf, World

ഏപ്രില്‍ 22ന് നാട്ടിലേക്ക് പോകുമ്പോഴാണ് അബുദാബിയില്‍ നിന്നും ടിക്കറ്റ് എടുത്തത്. രണ്ടാം തവണയാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. നറുക്കെടുപ്പില്‍ തനിക്കാണ് രണ്ടാം സമ്മാനമെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് അബുദാബി ബിഗ് ടിക്കറ്റെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ജോര്‍ജ് മാത്യു പറയുന്നു.

കുവൈത്തില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി അനില്‍ വര്‍ഗീസ് ആണ് ഒന്നാം സമ്മാനമായ 12 കോടി രൂപ സ്വന്തമാക്കിയത്. ലോട്ടറിയടിച്ചെങ്കിലും നേരത്തെ നിശ്ചയിച്ചതു പോലെ അടുത്തവര്‍ഷം പ്രവാസജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കാനാണു അനില്‍ തോമസിന്റെ പദ്ധതി. 26 വര്‍ഷമായി കുവൈത്തിലുള്ള അനില്‍ വര്‍ഗീസ് ഖറാഫി നാഷനല്‍ കമ്പനി ഉദ്യോഗസ്ഥനാണ്. ഏപ്രില്‍ നാലിന് ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് എടുത്തത്. ഇത് രണ്ടാം തവണയായിരുന്നു അദ്ദേഹം ഭാഗ്യപരീക്ഷണം നടത്തുന്നത്.

Keywords: George Mathew second Winner Abu dhabi big ticket, Abu Dhabi, News, Trending, Malayalees, Winner, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?