ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന് അറ്റോമിക് ക്‌ളോക്കുമായി ഐ എസ് ആര്‍ ഒ; യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സേവനം ഇനി ആവശ്യമില്ല
ന്യൂഡല്‍ഹി: (www.kvartha.com 07.05.2018) ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന് അറ്റോമിക് ക്‌ളോക്ക് വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ). ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്ക് കൃത്യത പകരുന്നതിനായാണ് സാറ്റലൈറ്റുകളില്‍ അറ്റോമിക് ക്‌ളോക്കുകള്‍ ഘടിപ്പിക്കുന്നത്.
വികസിപ്പിച്ചെടുത്ത അറ്റോമിക് ക്‌ളോക്ക് അഞ്ച് വര്‍ഷത്തിലധികം പ്രവര്‍ത്തിക്കും. നിലവില്‍ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുള്ള അറ്റോമിക് ക്‌ളോക്ക് പരീക്ഷണ വിജയത്തിന് ശേഷം ഉടന്‍ തന്നെ ഐ.എസ്.ആര്‍.ഒയുടെ ഭാഗമാകും. തദ്ദേശീയമായി വികസിപ്പിച്ചതോടു കൂടി നിലവിലെ ദാതാക്കളായ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സേവനം ഇനി ഇന്ത്യ അവസാനിപ്പിക്കും.
അഹമ്മദാബാദിലെ സ്‌പേസ് ആപ്‌ളിക്കേഷന്‍ സെന്ററാണ് (സാക്) അറ്റോമിക് ക്‌ളോക്ക് വികസിപ്പിച്ചത്. ഇതോടുകൂടി അറ്റോമിക് ക്‌ളോക്ക് സ്വയം വികസിപ്പിച്ചെടുത്ത ബഹിരാകാശ ഏജന്‍സികളുടെ കൂട്ടത്തില്‍ ഐ.എസ്.ആര്‍.ഒയും എത്തിക്കഴിഞ്ഞതായി സാക് ഡയറക്ടര്‍ തപന്‍ മിശ്ര പറഞ്ഞു. വിദേശ രാജ്യങ്ങളുടെ സാങ്കേതികത നമ്മുടെ കൈവശമില്ല. അതുകൊണ്ടു തന്നെ നമ്മുടെ സ്വന്തം സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന സാങ്കേതികത്തികവ് സാകിന്റെ അറ്റോമിക് ക്‌ളോക്കിനുണ്ടാകും എന്നും മിശ്ര വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Isro develops desi atomic clock, to be used in navigation satellites, New Delhi, News, ISRO, Trending, Technology, Europe, National.

Powered by Info News For You

Comments
Post a Comment