പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
ബംഗളൂരു: (www.kvartha.com 26.05.2018) രാമനഗര ജില്ലയില്‍ പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ബേലികൊത്തന്നൂരിലെ തമ്മയ്യയെയാണ് വെള്ളിയാഴ്ച രാവിലെ പുലി ആക്രമിച്ചത്. ഭക്ഷണം തേടി വീടിനുള്ളില്‍ കയറിയ പുലി തമ്മയ്യയെ ആക്രമിക്കുകയായിരുന്നു.
സംഭവസമയം, വീട്ടിലുണ്ടായിരുന്ന ജഗദീഷ് എന്നയാള്‍ തമ്മയ്യയെ രക്ഷിച്ച് പുറത്തിറക്കിയ ശേഷം പുലിയെ വീടിനുള്ളിലാക്കി പൂട്ടുകയായിരുന്നു. ഗ്രാമവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പിടികൂടി ബന്നര്‍ഘട്ട ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടു. പരിക്കേറ്റ തമ്മയ്യ കനകപുരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: India, National, News, Bangalore, attack, Animals, Man injured by leopard attack
Powered by Info News For You

Comments
Post a Comment