ഫസല്‍ വധത്തിനു പിന്നില്‍ ആര്‍എസ്എസോ സിപിഎമ്മോ? ചില 'പഴങ്കഥകള്‍'
തിരുവനന്തപുരം: (www.kvartha.com 14.05.2018) തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഡിഎഫ് ഉള്‍പ്പെടെ ആദ്യം വിരല്‍ ചൂണ്ടിയത് ആര്‍എസ്എസ്സിനു നേര്‍ക്ക്. പിന്നീടാണ് കേസില്‍ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതിയായത്. സിബിഐ അറസ്റ്റു ചെയ്ത് റിമാന്‍ഡില്‍ നിന്നിറങ്ങിയ ശേഷം കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രകാരം കണ്ണൂര്‍ ജില്ലയില്‍ കയറാനാകാതെ നാല് വര്‍ഷത്തോളമായി ഇവര്‍ എറണാകുളത്താണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവരെ സിപിഎം സ്ഥാനാര്‍ത്ഥികളാക്കുകയും ഇരുവരും ജയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും കോടതി ജാമ്യവ്യവസ്ഥകള്‍ സ്ഥിരമായി ഇളവ് ചെയ്തു കൊടുത്തില്ല. രാജന് തിരുവനന്തപുരത്തെ ചിന്ത മാസികയില്‍ പാര്‍ട്ടി ജോലി കൊടുത്തപ്പോള്‍ അത് സ്വീകരിക്കാന്‍ സിബിഐ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ അതിനിടെ കോടതിയുടെ അനുവാദമില്ലാതെ കണ്ണൂരില്‍ വിവാഹച്ചടങ്ങിനു പോയതിന്റെ ചിത്രം മാധ്യമങ്ങളില്‍ വന്നു. അതോടെ ചിന്തയിലെ ജോലിക്കുള്ള അനുമതി കോടതി റദ്ദാക്കി.
കേസ് അന്വേഷിച്ച ഡിവൈഎസ്പി കെ രാധാകൃഷ്ണന്‍ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങള്‍ ഇപ്പോള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് ഫസല്‍ കേസ് വീണ്ടും ചര്‍ച്ചയാകുന്നത്.
ഫസല്‍ കൊല്ലപ്പെട്ടത് 2006 ഒക്ടോബര്‍ 22നാണ്. അന്ന് വൈകുന്നേരം തലശേരിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ നിന്ന് എന്‍ഡിഎഫ് ജില്ലാ നേതാക്കള്‍ ഇറങ്ങിപ്പോയിരുന്നു. ''ഫസലിനെ കൊന്നവര്‍ പങ്കെടുക്കുന്ന ഈ യോഗത്തില്‍ ഇരിക്കാന്‍ ഞങ്ങള്‍ക്കു കഴിയില്ല.'' എന്നാണ് യോഗത്തില്‍ പങ്കെടുത്ത ആര്‍എസ്എസ് നേതാക്കള്‍ക്കു നേരേ വിരല്‍ ചൂണ്ടി അവര്‍ പറഞ്ഞത്. ഫസല്‍ കൊല്ലപ്പെട്ടിട്ട് പന്ത്രണ്ട് വര്‍ഷമായി. ഇടതുമുന്നണി സര്‍ക്കാര്‍ പോവുകയും പിന്നീട് യുഡിഎഫ് വന്നുപോവുകയും വീണ്ടും ഇടതുമുന്നണി വരികയും ചെയ്തു. എന്‍ഡിഎഫ് ഇതിനിടെ പേരുമാറ്റി പോപ്പുലര്‍ ഫ്രണ്ട് ആയി.
ലോക്കല്‍ പോലീസും പ്രത്യേക അന്വേഷണ സംഘവും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ച ഫസല്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി കാരായിമാരെ അറസ്റ്റ് ചെയ്തത് 2012 ജൂണിലാണ്. ഫസലിനെ കൊന്നതില്‍ സിപിഎമ്മിന് യാതൊരു പങ്കുമില്ലെന്നും പൂര്‍ണമായും അതിന്റെ ഉത്തരവാദികള്‍ ആര്‍എസ്എസുകാരാണെന്നുമാണ് കാരായി രാജന്‍ കുറച്ചു മുമ്പ് ഒരു അഭിമുഖത്തില്‍ ഉറപ്പിച്ചു പറഞ്ഞത്.
സിപിഎമ്മിനെയും മുസ്‌ലിംകളെയും തമ്മില്‍ അകറ്റാന്‍ ആര്‍എസ്എസ് നടത്തിയ ഗൂഢാലോചനയിലാണ് കുറ്റം സിപിഎമ്മിനുമേല്‍ വന്നുവീണത് എന്നും രാജനും പാര്‍ട്ടിയും പറയുന്നു. അതിനിടെ, ആര്‍എസ്എസിനെ ഫസല്‍ വധവുമായി ബന്ധിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുകളും ഇടയ്ക്ക് പുറത്തു വന്നിരുന്നു. കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് പോലീസിനു നല്‍കിയ മൊഴിയാണ് ഇതില്‍ അവസാനത്തേത്.
കൊലയുടെ വിശദാംശങ്ങള്‍ പോലും വിടാതെ സുബീഷ് പോലീസിനു മൊഴി നല്‍കിയതായാണ് പുറത്തുവന്നത്. സിപിഎം പ്രവര്‍ത്തകന്‍ പടുവിലായി മോഹനന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സുബീഷ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ സിപിഎം പ്രവര്‍ത്തകന്‍ കണ്ണവം പവിത്രനെ കൊന്നതിലെ പങ്ക് സുബീഷ് സമ്മതിച്ചു. സുബീഷിന്റെ ചില ഫോണ്‍സംഭാഷണ വിവരങ്ങള്‍ കൈവശമുണ്ടായിരുന്ന പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഫസല്‍ വധത്തിലെ പങ്കും വെളിപ്പെടുത്തുകയായിരുന്നു.
പവിത്രന്‍ വധക്കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡില്‍ അയച്ച ശേഷം വീണ്ടും കോടതിയുടെ അനുമതിയോടെ വിളിച്ചു കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് ഫസല്‍ കേസിലെ വെളിപ്പെടുത്തലുണ്ടായത്. പക്ഷേ, സിബിഐ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്ന കേസായതുകൊണ്ട് പോലീസിന് സുബീഷിനെ പ്രതിയാക്കാന്‍ നിയമപരമായ തടസങ്ങളുണ്ട്. മൂന്നു കൂട്ടുപ്രതികളുടെ പേരും സുബീഷ് പറഞ്ഞു. അതിലൊരാളായ ഷിനോജിന്റെ ദീര്‍ഘമായ ഫോണ്‍ സംഭാഷണവും ഇപ്പോള്‍ പോലീസിന്റെ പക്കലുണ്ടെന്നു പുറത്തുവന്നിരുന്നു.
ഫസല്‍ വധക്കേസ് അന്വേഷിച്ച സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ഒരു സാക്ഷി മൊഴിയില്‍, 'ഫസലുക്കയെ കാണുമ്പോള്‍ കൊടുവാള്‍ കല്ലില്‍വച്ച് മൂര്‍ച്ച കൂട്ടി, ഇത് നിനക്കുള്ളതാണ് എന്നും പെരുന്നാളിനു മുമ്പ് നിന്നെ പച്ച പുതപ്പിച്ചു കിടത്തും എന്ന് ആര്‍എസ്എസുകാര്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു' എന്ന് ഫസലിന്റെ ബന്ധുകൂടിയായ അജിനാസ് എന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പറഞ്ഞതായി ഉണ്ടെന്നും പുറത്തു വന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, NDF, Murder case, Crime, Criminal Case, RSS, CPM, Court, CBI, Arrest, Kodiyeri Balakrishnan, Crime Branch, Police, Who is behind Fazal murder?.

Powered by Info News For You

Comments
Post a Comment