കൂലിയൊച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
പാലക്കാട്: (www.kvartha.com 27.05.2018) കൂലിയൊച്ചൊല്ലിയുള്ള തര്‍ക്കം ഒരാളുടെ മരണത്തില്‍ കലാശിച്ചു. ശനിയാഴ്ച രാത്രി പാലക്കാട് ചെര്‍പ്പുളശേരിയില്‍ അന്യസംസ്ഥാന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് സ്വദേശിയായ അനില്‍ ഫാഹിനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനിലിന്റെ ബന്ധുവായ ധര്‍മരാജ് ഫാഹിനയെ പോലീസ് അറസ്റ്റു ചെയ്തു.
ധര്‍മ്മരാജ് ഫാഹിനയുടെ കീഴിലായിരുന്നു അനില്‍ ജോലി ചെയ്തിരുന്നത്. ശമ്പളത്തെച്ചൊല്ലി ഇരുവരും തമ്മില്‍ നേരത്ത തന്നെ തര്‍ക്കമുണ്ടായിരുന്നു. താമസിച്ചിരുന്ന കെട്ടിടത്തിന് മുകളിലിരുന്ന് ഇരുവരും ശനിയാഴ്ച മദ്യപിക്കുന്നതിനിടെ ശമ്പളക്കാര്യം പറഞ്ഞ് വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനൊടുവില്‍ ധര്‍മരാജ് അനിലിനെ പിടിച്ച് തള്ളുകയും കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീഴുകയുമായിരുന്നു.
ധര്‍മ്മരാജിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. അനിലിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Palakkad, Murder, Migrant worker, Migrant worker murdered in Palakkad over wage dispute.

Powered by Info News For You

Comments
Post a Comment