ഫസല്‍ വധം: കൊടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് ചെന്നിത്തല സി ബി ഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി

തിരുവനന്തപുരം:(www.kvartha.com 14/05/2018) തലശേരി ഫസല്‍ വധക്കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യണമെനാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല സി ബി ഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. 2006 ഡിസംബര്‍ 22 ന് വെളുപ്പിന് 3.30 നാണ് എന്‍ ഡി എഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെടുന്നത്. ഫസലിന്റെ കൊലപാതകം സി പി എമ്മിന് ഈ ചെറുപ്പക്കാരനോടുള്ള രാഷ്ട്രീയ പ്രതികാരം മൂലമായിരുന്നുവെന്നും മുമ്പ് സി പി എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ ഡി എഫില്‍ ചേരുകയും അവിടെയുള്ള ചെറുപ്പക്കാരെ എന്‍ ഡി എഫില്‍ ചേര്‍ക്കുകയും ചെയ്തതിന്റെ പ്രതികാരമായിട്ടാണ് സി പി എം നേതൃത്വം ഈ കൊല നടത്തിയതെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

ഈ കേസ് ആദ്യം അന്വേഷിച്ച സര്‍ക്കിള്‍ ഇന്‍സപ്കടറും, ഇപ്പോള്‍ ഡി വൈ എസ് പിയുമായ രാധാകൃഷ്ണനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ പിന്നീട് യാതൊരു കാരണവുമില്ലാതെ അദ്ദേഹം അന്വേഷണ ചുമതലയില്‍ നീക്കം ചെയ്യപ്പെട്ടു.പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രിയും, സ്ഥലം എം എല്‍ എയുമായ കോടിയേരി ബാലകൃഷ്ണന്റെ സമ്മര്‍ദ്ദം മൂലമാണ് രാധാകൃഷ്ണനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയതെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

News, Thiruvananthapuram, Kerala, CPM, Fasal murder case, Ramesh Chennithala,Fasal murder case: Ramesh Chennithala demands CBI Prov against Kodiyeri

കൊലപാതകികള്‍ സി പി എമ്മില്‍ പെട്ടവരാണെണ് കണ്ടെത്തുകയും, അവരില്‍ ചിലര്‍ ഇതിനിടയില്‍ അറസ്റ്റിലാവുകയും ചെയ്തു. അന്നത്തെ ആഭ്യന്തര മന്ത്രിയും അവിടുത്തെ എം എല്‍ എയുമായ കോടിയേരി ബാലകൃഷ്ണന്റെ ഇടപെടല്‍ മൂലം തുടക്കം മുതലെ കേസിന്റെ അന്വേഷണം വഴിതെറ്റുകയാണെന്നും യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെടുകയില്ലന്നും ഉറപ്പായപ്പോഴാണ് ഫസലിന്റെ കുടംബാംഗങ്ങള്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകും ഹൈക്കോടതി റിട്ട് പെറ്റീഷന്‍ 11228 /2007 പ്രകാരം അന്വേഷണം സി ബി ഐ ക്ക് വിടുകയും ചെയ്തതെ് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ 11-5-2018 ല്‍ മുന്‍ അന്വേഷണ ഉദ്യേഗസ്ഥനായ രാധാകൃഷ്ണന്‍ ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയ കാര്യം രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്റെ കേസന്വേഷണം അവസാനിപ്പിക്കാന്‍ തന്നോട് ആവിശ്യപ്പെട്ട കാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കേസില്‍ പ്രതികളായ സി പി എം നേതാക്കളെ അറസ്റ്റ്ു ചെയ്യുന്നത് തടയാനും കേസ് അട്ടിമറിക്കാനുമാണ് അന്നത്തെ അഭ്യന്തര മന്ത്രി ഇടപെട്ടതെന്ന് കാര്യം ഇതോടെ സുവ്യക്തമാവുകയാണെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

മാത്രമല്ല ഇതേ തുടര്‍ന്നേ് സി പി എം പ്രവര്‍ത്തകനായ സലിം, ബി ജെ പി പ്രവര്‍ത്തകനായ വല്‍സരാജക്കുറിപ്പ് എന്നിവര്‍ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇവര്‍ രണ്ടു പേരും ഫസല്‍ വധക്കേസില്‍ സി പി എം നേതാക്കളുടെ പങ്കിനെ കുറിച്ച് വിവരങ്ങള്‍ പോലീസിന് നല്‍കിയവരാണ്. ഈ പശ്ചാത്തലത്തില്‍ മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പങ്കും സി ബി ഐ അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, CPM, Fasal murder case, Ramesh Chennithala,Fasal murder case: Ramesh Chennithala demands CBI Prov against Kodiyeri


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?