അഴിമതി വിമുക്ത കേരളം വീണ്ടെടുക്കാന്‍ സാധിച്ചുവെന്നതാണ് രണ്ട് വര്‍ഷത്തെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രധാന നേട്ടമെന്ന് മുഖ്യമന്ത്രി

ചെറുവത്തൂര്‍:(www.kasargodvartha.com 12/05/2018) അഴിമതി വിമുക്ത കേരളം വീണ്ടെടുക്കാന്‍ സാധിച്ചു വെന്നതാണ് രണ്ട് വര്‍ഷത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രധാന നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന അംഗീകാരം കേരളത്തിന് ലഭിച്ചു. കേരളത്തിന് ഇതിലൂടെ സല്‍പ്പേര് വീണ്ടെടുക്കാനായെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ചെറുവത്തൂര്‍ ഓരിയില്‍ ഏ.കെ.ജി ക്ലബ് ഉദ്ഘാടനം ചെയ്ത് നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


തടസങ്ങളുടെ പേരില്‍ ഒരു പദ്ധതിയും ഉപേക്ഷിക്കില്ല. തടസങ്ങള്‍ നീക്കി ദേശീയപാത വികസനം യാഥാര്‍ഥ്യമാക്കും. ചില കേന്ദ്രങ്ങള്‍ ജനങ്ങളുടെ പേരില്‍ വികസനം തടസപ്പെടുത്തുന്നു. ഈ വിരട്ടലിന് സര്‍ക്കാര്‍ വഴങ്ങില്ല. എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കും. സാധാരണക്കാരുടെ താല്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Cheruvathur, Kasaragod, Top-Headlines, Pinarayi-Vijayan, LDF, Pinarayi vijayan on his second year of administration


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?