സ്വകാര്യ ട്രസ്റ്റിനായി എസ്.എന്‍.ഡി.പി. ശാഖകളെ കബളിപ്പിച്ച്പണപിരിവ്
പാലാ : (www.kvartha.com 25.05.2018) മീനച്ചില്‍ എസ്എന്‍ഡിപി യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് എസ്എന്‍പി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന ശാഖകള്‍ വഴി കോടിക്കണക്കിന് രൂപ സമാഹരിക്കുന്നതായി മീനച്ചില്‍ യൂണിയന്‍ സംരക്ഷണ കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ നിലവിലണ്ടെന്നും അംഗത്വഫീസ് എന്ന വ്യാജേന പണപ്പിരിവ് നടത്തുന്നതായും ആക്ഷേപമുണ്ട്.
യൂണിയന്റെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ ഈ ട്രസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും ഇത്തരത്തില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും എസ്എന്‍ഡിപി യോഗം നേതൃത്വം രേഖാമൂലം പോലീസിന് മൊഴി നല്‍കിയിട്ടുള്ളതിന്റെ രേഖകളും മീനച്ചില്‍ യൂണിയന്‍ സംരക്ഷണ കൂട്ടായ്മ സാക്ഷിപ്പെടുത്തി. മീനച്ചില്‍ എസ്എന്‍ഡിപി യൂണിയന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കി നടത്തുന്നതിന് മാത്രം ചുമതലപ്പെടുത്തിയിട്ടുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് പണപ്പിരിവ് നടത്താന്‍ അനുമതിയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ 13 വര്‍ഷമായി മീനച്ചില്‍ യൂണിയന്‍ വാര്‍ഷിക പൊതുയോഗങ്ങള്‍ വിളിച്ചു കൂട്ടുകയോ വരവു ചെലവു കണക്കുകളും ബഡ്ജറ്റും അവതരിപ്പിക്കുകയും ചെയ്തിട്ടില്ലെന്ന് സംരക്ഷണ കൂട്ടായ്മ ആരോപിക്കുന്നു. സര്‍ക്കാര്‍ ഓഫീകളില്‍ കൊടുത്തിട്ടുള്ള ട്രസ്റ്റിന്റെ പല രേഖകളും വ്യാജമാണെന്നും സ്വാധീനമുപയോഗിച്ച് നിയമവിരുദ്ധമായ പല കാര്യങ്ങളും നടത്തി പൊതുഖജനാവില്‍ നഷ്ടം വരുത്തിയിട്ടുള്ളതിനാല്‍ ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു. ഭാരവാഹികളായ ഡോ. പി.ജി. സതീഷ്ബാബു, പി.ജി. അനില്‍ കുമാര്‍, കെഐ. ഗോപാലന്‍, അനീഷ് ഇരട്ടയാനിക്കല്‍, ഗോപി കീന്തനാനിയില്‍, ഷാജി പ്ലാച്ചേരില്‍, എം.ആര്‍. സജി, ശിവദാസ് തെക്കുംമുറി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kottayam, Private sector, SNDP, Cash, Donation, Priate trust donation.

Powered by Info News For You

Comments
Post a Comment