യാത്രയ്ക്കിടെ മഅ് ദനി ജുമുഅ പ്രാർത്ഥനയ്ക്ക് പള്ളിയിൽ കയറിയത് കർണാടക പോലീസ് തടഞ്ഞു
പാലക്കാട്: (www.kvartha.com 04.05.2018) കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ് ദനി ജുമുഅ പ്രാർത്ഥനയ്ക്ക് പള്ളിയിൽ കയറിയത് പോലീസ് തടഞ്ഞു. പള്ളിയിൽ കയറുന്നത് ബംഗലൂരു എൻ ഐ എ കോടതിയുടെ ഉത്തരവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് തടഞ്ഞത്. ഇതോടെ പിഡിപി പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. എന്നാൽ പള്ളിയിൽ കയറി പ്രാർത്ഥിച്ച ശേഷമാണ് മ അ് ദനി യാത്ര വീണ്ടുമാരംഭിച്ചത്.
ബംഗലൂരുവിൽ നിന്ന് കേരളത്തിലേയ്ക്ക് വരുന്നതിനിടയിൽ കഞ്ചിക്കോട് ചടയൻ കാല പള്ളിയിലാണ് സംഭവം നടന്നത്. മാതാവിനെ കാണാനായാണ് മ അ്ദനി കേരളത്തിലെത്തുന്നത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ബെൻസൺ ടൗണിലെ വീട്ടിൽ നിന്നും മ അ്ദനി യാത്ര തിരിച്ചത്.

വ്യാഴാഴ്ച രാവിലെ കേരളത്തിലേയ്ക്ക് പോകാൻ കോടതി അനുമതി നൽകിയിരുന്നുവെങ്കിലും സുരക്ഷ സംവിധാനങ്ങൾ അനുവദിക്കാത്തതിനാൽ യാത്ര വൈകുകയായിരുന്നു. മേയ് 11 വരെ മ അ്ദനി കേരളത്തിലുണ്ടാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, PDP, Abdul Nasser Madani

Powered by Info News For You

Comments
Post a Comment