യെദ്യൂരപ്പയേയും ബി ജെ പിയേയും വെട്ടിലാക്കി ശബ്ദരേഖ ആരോപണം; കോണ്‍ഗ്രസ് എംഎല്‍എ ബി സി പാട്ടീലിനു മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു ബിജെപി പാളയത്തിലെത്തിക്കാന്‍ നിര്‍ദേശിക്കുന്ന ശബ്ദരേഖ പുറത്ത്
ബംഗളൂരു: (www.kvartha.com 19.05.2018) കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയേയും ബി ജെ പിയേയും വെട്ടിലാക്കി പുതിയ ആരോപണം. കോണ്‍ഗ്രസ് എംഎല്‍എ ബി സി പാട്ടീലിനു മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു ബിജെപി പാളയത്തിലെത്തിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. അഞ്ച് ടേപ്പുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് സംഘത്തിനൊപ്പം റിസോര്‍ട്ടിലേക്കു പോകരുതെന്നും എന്തെങ്കിലും ന്യായീകരണം പറഞ്ഞു ബംഗളൂരുവില്‍ തങ്ങണമെന്നും യെദ്യൂരപ്പയെന്ന് അവകാശപ്പെടുന്നയാള്‍ പറയുന്നതാണു ഓഡിയോ ക്ലിപ്പില്‍. മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നുണ്ട്.
അതിനിടെ, യെദ്യൂരപ്പയുടെ മകന്‍ ബി.എസ്. വിജയേന്ദ്രയും കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നു. മകന്റെ പേരിലുള്ള കേസ് ഒഴിവാക്കാം, ഭര്‍ത്താവിനു മന്ത്രിസ്ഥാനം നല്‍കാം തുടങ്ങിയവയാണ് വാഗ്ദാനം. ബെള്ളാരി ഖനിവ്യവസായി ജനാര്‍ദന റെഡ്ഡി, കോണ്‍ഗ്രസ് എംഎല്‍എ ബസന ഗൗഡയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

Keywords: Ahead of Floor Test, Congress Releases Audio Clip as 'Proof' of BS Yeddyurappa 'Poaching' Its MLAs, Bangalore, Karnataka, News, Politics, Trending, Phone call, Congress, BJP, National.
Powered by Info News For You

Comments
Post a Comment