കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആര്‍ എസ് എസ് പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചു

കണ്ണൂര്‍: (www.kvartha.com 07.05.2018) ചെറിയൊരു ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. സി പി എം പ്രവര്‍ത്തകനായ മാഹി പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബു(45) കൊല്ലപ്പെട്ടതിന് പിന്നാലെ ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഷമേജ് പറമ്പത്ത് വെട്ടേറ്റ് മരിച്ചു.



മാഹി നഗരസഭ മുന്‍ കൗണ്‍സിലറായിരുന്നു ബാബു. രാത്രി 9.30 മണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബാബുവിന് നേരെ ആക്രമണമുണ്ടായത്. ആര്‍ എസ് എസാണ് കൊലപാതകത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും സി പി എം ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണിവരെയാണു ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ബാബുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് കനത്ത ജാഗ്രത പാലിച്ചുവരുന്നതിനിടെയാണ് മാഹി കലാഗ്രാമത്തിനടുത്ത് വെച്ച് ഓട്ടോ ഡ്രൈവറായ ഷനേജിനു വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷമേജ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.


Keywords: Kannur, Kerala, News, Trending, Investigates, Police, Babu, Shamej, Crime, Murder.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?