കെ എസ് യു ജില്ലാ പ്രസിഡണ്ട് നോയലിനെതിരെ പുതിയ ആരോപണം; പ്രസിഡണ്ടാകാന്‍ കോളജ് അഡ്മിഷനില്‍ തിരിമറി നടത്തിയതായി തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പരാതി
കാസര്‍കോട്: (www.kasargodvartha.com 24.05.2018) കെ എസ് യു ജില്ലാ പ്രസിഡണ്ട് നോയല്‍ ടോം ജോസിനെതിരെ പുതിയ ആരോപണവുമായി കെ എസ് യു നേതാക്കള്‍ രംഗത്തിറങ്ങി. നോയല്‍ കെ എസ് യു ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് കോളജ് അഡ്മിഷനില്‍ രജിസ്റ്ററില്‍ തിരിമറി നടത്തിയതായാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പരാതി നല്‍കിയിരിക്കുന്നത്.
കര്‍ണാടക ലോ യൂണിവേഴ്‌സിറ്റിയില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ കെ എസ് യു ജില്ലാ പ്രസിഡണ്ടാവാന്‍ വേണ്ടി നോയല്‍ മുന്നാട് പീപ്പിള്‍സ് കോളജില്‍ എം.എ ഇക്കണോമിക്‌സില്‍ അഡ്മിഷന്‍ നേടിയതായി രേഖയുണ്ടാക്കിയെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. നോയലിന്റെ സ്വാധീനം ഉപയോഗപ്പെടുത്തിയാണ് കോളജില്‍ താത്കാലിക പ്രവേശനം നേടിയതെന്നും പിന്നീട് പ്രവേശനം റദ്ദാക്കുകയും ചെയ്തുവെന്നാണ് വിവരാവകാശം വഴി ലഭിച്ചിരിക്കുന്ന കത്തില്‍ പറയുന്നത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെ എസ് യു നേതാക്കള്‍ സംഘടനയുടെ തിരഞ്ഞെടുപ്പ് നിരീക്ഷകനായ കിരണിന് പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നോയലിനെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും അയോഗ്യനാക്കണമെന്നാണ് ഒരു വിഭാഗം കെ എസ് യു നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നോയല്‍ ഡിസിസി പ്രസിഡണ്ടിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ വിവാദം കത്തി നില്‍ക്കുന്നതിനിടയിലാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. 2017 ല്‍ ഒരേ സമയം രണ്ട് കോളജില്‍ അഡ്മിഷന്‍ നേടിയതെങ്ങനെയെന്നാണ് ഒരു വിഭാഗം കെ എസ് യു പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
ടോസിടാന്‍ പോലും പ്രസിഡണ്ട് ഒരു രൂപ പോലും തന്നിട്ടുണ്ടാകില്ല; ഇത്തരക്കാരെ കാണുമ്പോഴാണ് പിടിച്ച് കിണറ്റിലിടാന്‍ തോന്നുന്നത്; ഡി.സി.സി. പ്രസിഡണ്ടിനെതിരെ കെ.എസ്.യു. ജില്ലാ പ്രസിഡണ്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
Keywords: Kasaragod, Kerala, news, president, KSU, Committee, New allegation against KSU District president
< !- START disable copy paste -->
കര്‍ണാടക ലോ യൂണിവേഴ്‌സിറ്റിയില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ കെ എസ് യു ജില്ലാ പ്രസിഡണ്ടാവാന്‍ വേണ്ടി നോയല്‍ മുന്നാട് പീപ്പിള്‍സ് കോളജില്‍ എം.എ ഇക്കണോമിക്‌സില്‍ അഡ്മിഷന്‍ നേടിയതായി രേഖയുണ്ടാക്കിയെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. നോയലിന്റെ സ്വാധീനം ഉപയോഗപ്പെടുത്തിയാണ് കോളജില്‍ താത്കാലിക പ്രവേശനം നേടിയതെന്നും പിന്നീട് പ്രവേശനം റദ്ദാക്കുകയും ചെയ്തുവെന്നാണ് വിവരാവകാശം വഴി ലഭിച്ചിരിക്കുന്ന കത്തില്‍ പറയുന്നത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെ എസ് യു നേതാക്കള്‍ സംഘടനയുടെ തിരഞ്ഞെടുപ്പ് നിരീക്ഷകനായ കിരണിന് പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നോയലിനെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും അയോഗ്യനാക്കണമെന്നാണ് ഒരു വിഭാഗം കെ എസ് യു നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നോയല്‍ ഡിസിസി പ്രസിഡണ്ടിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ വിവാദം കത്തി നില്‍ക്കുന്നതിനിടയിലാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. 2017 ല്‍ ഒരേ സമയം രണ്ട് കോളജില്‍ അഡ്മിഷന്‍ നേടിയതെങ്ങനെയെന്നാണ് ഒരു വിഭാഗം കെ എസ് യു പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
Keywords: Kasaragod, Kerala, news, president, KSU, Committee, New allegation against KSU District president
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment