ചന്ദ്രബാബു നായിഡുവിന്റെ പാത പിന്തുടര്‍ന്ന് നിതീഷ് കുമാറും എന്‍ഡി എ സഖ്യം അവസാനിപ്പിച്ചാല്‍ അല്‍ഭുതപ്പെടാനില്ല: ശിവസേന

മുംബൈ: (www.kvartha.com 30.05.2018) ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാത പിന്തുടര്‍ന്നാല്‍ അതില്‍ അതിശയപ്പെടാനില്ലെന്ന് ശിവസേന. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ പിന്തുണച്ച ചന്ദ്രബാബു നായിഡു പിന്നീട് നോട്ട് നിരോധനം പരാജയമായിരുന്നുവെന്ന് കുറ്റപ്പെടുത്തിയിരുന്നു. എന്‍ഡി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍ വലിക്കാന്‍ നായിഡു പറഞ്ഞ കാരണങ്ങളില്‍ ഒന്നായിരുന്നു നോട്ട് നിരോധനത്തിലെ പാളിച്ച.

National, Shiv Sena, BJP, NDA

കഴിഞ്ഞ ദിവസം നിതീഷ് കുമാറും നോട്ട് നിരോധനത്തിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. നോട്ട് നിരോധനം കൊണ്ട് ആര്‍ക്കെങ്കിലും ഗുണമുണ്ടായോ എന്നായിരുന്നു നിതീഷ് കുമാറിന്റെ ചോദ്യം.

പാര്‍ട്ടിയുടെ മുഖപത്രമായ സാം നയിലെ എഡിറ്റോറിയലിലൂടെയാണ് നിതീഷ് കുമാറിന്റെ നിലപാടുകളെ പാര്‍ട്ടി വിലയിരുത്തുന്നത്. നോട്ട് നിരോധനം സമ്പത് വ്യവസ്ഥയ്ക്ക് ഗുണം ചെയ്തിട്ടില്ല. സമ്പദ് വ്യവസ്ഥയ്‌ക്കോ സാധാരണക്കാരനോ ഗുണം ലഭിക്കാത്ത നോട്ട് നിരോധനം കൊണ്ട് കള്ളപണം ഇല്ലാതാക്കാനായിട്ടില്ല. ഭീകരവാദവും നക്‌സലിസവും വ്യാജ നോട്ടുകളും ഇപ്പോഴുമുണ്ട്. നോട്ട് നിരോധനം ഒരു സമ്പൂര്‍ണ പരാജയമാണെന്നും ശിവസേന പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Sena said Naidu, who was also a strong supporter of demonetization, had cited it as one of his reasons to quit the NDA recently. “Now, Kumar has also questioned the note ban, blaming the role of banks. We won’t be surprised if a disillusioned Kumar follows the footsteps of Naidu,” said the editorial.

Keywords: National, Shiv Sena, BJP, NDA



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?