മമ്മൂട്ടിയില്‍ നിന്നും ദുല്‍ഖര്‍ പകര്‍ത്താന്‍ ആഗ്രഹിക്കാത്ത ആ ഒറ്റക്കാര്യം ഇതുമാത്രമാണ്!

(www.kvartha.com 14.05.2018) മമ്മൂട്ടിയില്‍ നിന്നും മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പകര്‍ത്താന്‍ ആഗ്രഹിക്കാത്ത ആ ഒറ്റക്കാര്യം സല്‍മാന്‍ തന്നെ തുറന്നുപറയുകയാണ്. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും ഒരു മികച്ച നടനെന്ന മേല്‍വിലാസം ദുല്‍ഖര്‍ എന്നേ നേടിക്കഴിഞ്ഞിരിക്കുന്നു . കാതല്‍ മന്നന്‍ ജമിനി ഗണേശനായി മഹാനടിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ദുല്‍ഖര്‍ കാഴ്ച വച്ചത്. നടിഗര്‍ തിലകം എന്ന പേരില്‍ തമിഴിലും മഹാനടിയായി തെലുങ്കിലും ഇറങ്ങിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടി മുന്നേറുമ്പോഴും, ചിത്രം തനിക്ക് വലിയൊരു വെല്ലുവിളി തന്നെയായിരുന്നുവെന്ന് തുറന്നുസമ്മതിക്കുകയാണ് താരം.

തെലുങ്കില്‍ സിനിമയിലെ ഓരോ ഡയലോഗും ദുല്‍ഖര്‍ തന്നെയാണ് പറഞ്ഞത്. ഓരോ വാക്കിന്റെയും പരിപൂര്‍ണ അര്‍ത്ഥം മനസിലാക്കിയതിന് ശേഷമായിരുന്നു ഡയലോഗ് ഡെലിവറി. അപ്പോഴും തെറ്റുകള്‍ പറ്റുമായിരുന്നു. അവര്‍ തിരുത്തുമ്പോഴല്ലാതെ എന്താണ് തെറ്റെന്ന് എനിക്ക് ആദ്യമൊന്നും മനസിലായിരുന്നില്ല. ഉച്ഛാരണം പൂര്‍ണമാകുന്നതുവരെ ഓരോ വാക്കും നൂറു തവണയെങ്കിലും ആവര്‍ത്തിച്ചിട്ടുണ്ടാകും എന്നും താരം പറയുന്നു.

‘To dub in Telugu was more challenging than in Tamil’, Mammootty, Dulkar Salman, News, Cinema, Bollywood, Entertainment, Kerala

ഓരോ സിനിമ തെരഞ്ഞെടുക്കുമ്പോഴും അച്ഛന്‍ ചെയ്തതില്‍ നിന്നും വ്യത്യസ്തമായിരിക്കണം അവ എന്ന് താന്‍ ആഗ്രഹിക്കാറുണ്ടെന്നും താരം സമ്മതിക്കുന്നു. പിതാവിനെ പകര്‍ത്താന്‍ ശ്രമിക്കുന്നത് കൊണ്ട് ഒരു കാര്യവുമില്ല. ആര്‍ക്കും അതിന് കഴിയുകയുമില്ല. എന്നാല്‍ മെഗാതാരത്തിന്റെ മകന്‍ എന്ന നിലയില്‍ സിനിമയിലേക്കുള്ള തന്റെ കടന്നുവരവ് ഏറെ സുഗമമായിരുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു.

കോളിവുഡും ടോളിവുഡും കടന്ന് ബോളിവുഡിലും തന്റെ സാന്നിധ്യം ഉറപ്പിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന കാര്‍വാനില്‍ ഇര്‍ഫാന്‍ ഖാനും പ്രധാന കഥാപാത്രമായി എത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ‘To dub in Telugu was more challenging than in Tamil’, Mammootty, Dulkar Salman, News, Cinema, Bollywood, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?