വിദ്യാഭ്യാസകാലത്ത് നെയ്ത്ത്‌ജോലി ചെയ്തിട്ടുണ്ട്: മുഖ്യമന്ത്രി
തിരുവനന്തപുരം: (www.kvartha.com 02.05.2018) വിദ്യാഭ്യാസകാലത്ത് നെയ്ത്ത് തൊഴില്‍ പഠിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോമിന്റെയും പാഠപുസ്തക വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മണക്കാട് സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൈത്തറിയെപ്പറ്റി അറിയാത്തവര്‍ക്ക്, നെയ്യാനുള്ള പരിശീലനം നല്‍കുന്നുവെന്നൊക്കെ കേള്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട പരിശീലനമാണെന്ന് തോന്നും. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് പഠിക്കാന്‍ കഴിയുന്ന തൊഴിലാണ് നെയ്ത്ത്. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞപ്പോള്‍ സ്ഥലത്തില്ലാതിരുന്ന കാരണത്താല്‍ കോളജില്‍ ചേരാനുള്ള അപേക്ഷ നല്‍കാന്‍ താമസിച്ചുപോയി. ഒരു വര്‍ഷം നഷ്ടമാകുമെന്നോര്‍ത്തപ്പോള്‍ എന്തുചെയ്യുമെന്നായി ആലോചന. അടുത്തുള്ള നെയ്ത്തുശാലയില്‍പോയി നെയ്യാന്‍ തീരുമാനിച്ചു. പഠിക്കാന്‍ ഒരുപാട് മാസമൊന്നുമെടുത്തില്ല. നെയ്തിട്ട് കൂലിയും വാങ്ങിയ ആളാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. കൈയടികളോടെയാണ് മുഖ്യമന്ത്രിയുടെ വാക്കുകളെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള നിറഞ്ഞ സദസ് സ്വീകരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Pinarayi vijayan, Inauguration, Students, Education,Yes l did it, Says CM.

Powered by Info News For You

Comments
Post a Comment