ഫോണില്‍ വിളിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച യുവതിക്ക് മുട്ടന്‍ പണി കൊടുത്ത് ഐടി ജീവനക്കാരന്‍, കോള്‍ വന്നത് ഡെല്‍ഹിയില്‍ നിന്നാണെന്ന് സൂചന
കാസര്‍കോട്: (www.kasargodvartha.com 29.05.2018) ഫോണില്‍ വിളിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച യുവതിക്ക് മുട്ടന്‍ പണി കൊടുത്ത് ഐടി ജീവനക്കാരന്‍. കാസര്‍കോട് പരവനടുക്കം സ്വദേശിയും കാസര്‍കോട്ടെ ഐടി ജീവനക്കാരനുമായ പി വി സതീഷാണ് തന്നെ കബളിപ്പിക്കാന്‍ ശ്രമിച്ച യുവതിക്ക് തിരിച്ചടി നല്‍കിയത്. എസ്ബിഐയുടെ മുംബൈയിലെ ഹെഡ് ഓഫീസിലെ ക്രെഡിറ്റ് കാര്‍ഡ്-ഡെബിറ്റ് കാര്‍ഡ് വിഭാഗത്തില്‍ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞാണ് സതീഷിന് ഫോണ്‍ വന്നത്. നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് സുരക്ഷയുടെ ഭാഗമായി തടസപ്പെടുമെന്നും പുതിയ കാര്‍ഡിനായി പഴയ കാര്‍ഡിലെ വിവരങ്ങള്‍ അറിയിക്കണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്.
ഇത്തരം തട്ടിപ്പുകളെ കുറിച്ച് മുന്‍കൂട്ടി ധാരണയുള്ള സതീഷന് എസ്ബിഐയില്‍ അക്കൗണ്ട് പോലുമില്ലെന്നതാണ് ഏറെ രസകരം. യുവതി ആവശ്യപ്പെട്ടത്പ്രകാരമുള്ള എല്ലാ വിവരങ്ങളും തോന്നിയതുപോലെ പറഞ്ഞുകൊടുത്താണ് തട്ടിപ്പുകാരിയെ നേരിട്ടത്. കൊടുത്ത വിവരങ്ങളൊന്നും ശരിയല്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ അടുത്ത സുഹൃത്ത് എസ്ബിഐയുടെ ഹെഡ് ഓഫീസില്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തെ കണക്ട് ചെയ്യണമെന്നും പറഞ്ഞതോടെ നൈസായി യുവതി ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി പേരാണ് കബളിപ്പിക്കപ്പെടുന്നതെന്ന് സതീഷ് പറഞ്ഞു. ഇത് സംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പോലീസില്‍ വിവരങ്ങളും തെളിവുകളും നല്‍കിയതായി സതീഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
സതീഷനെ വിളിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അതേ കേന്ദ്രത്തില്‍ മറ്റു ചിലര്‍ പലരെയും വിളിച്ച് കബളിപ്പിക്കുന്ന വിവരം സംഭാഷണത്തില്‍ വ്യക്തമായി കേള്‍ക്കുന്നുണ്ടെന്നും സതീഷ് പറഞ്ഞു. ആഴ്ചകള്‍ക്ക്്
മുന്‍പ് കാസര്‍കോട് ജില്ലയിലെ രണ്ട് പേരുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍ വലിച്ച സംഭവവും ഉണ്ടായിരുന്നു. തട്ടിപ്പ് മനസിലായിരുന്നുവെങ്കിലും ഇവരുടെ രീതി മനസിലാക്കാനാണ് സംഭാഷണം തുടര്‍ന്നതെന്ന് സതീഷ് വ്യക്തമാക്കി. ആളുകളുടെ അക്കൗണ്ടിലെ പണം ബിറ്റ്‌കോയനിലേക്ക് വെര്‍ച്യുല്‍ മണിയായി ട്രാന്‍സ്ഫര്‍ ചെയ്യുകയാണെന്നാണ് കരുതുന്നതെന്നും സതീഷ് പറഞ്ഞു. അതിനിടെ ഫോണ്‍ കോള്‍ വന്നത് ഡെല്‍ഹിയില്‍ നിന്നാണെന്ന സൂചനയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Phone-call, Police, Attempt to borrow money from bank account by phone call woman caught by it emploee.
< !- START disable copy paste -->ഇത്തരം തട്ടിപ്പുകളെ കുറിച്ച് മുന്‍കൂട്ടി ധാരണയുള്ള സതീഷന് എസ്ബിഐയില്‍ അക്കൗണ്ട് പോലുമില്ലെന്നതാണ് ഏറെ രസകരം. യുവതി ആവശ്യപ്പെട്ടത്പ്രകാരമുള്ള എല്ലാ വിവരങ്ങളും തോന്നിയതുപോലെ പറഞ്ഞുകൊടുത്താണ് തട്ടിപ്പുകാരിയെ നേരിട്ടത്. കൊടുത്ത വിവരങ്ങളൊന്നും ശരിയല്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ അടുത്ത സുഹൃത്ത് എസ്ബിഐയുടെ ഹെഡ് ഓഫീസില്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തെ കണക്ട് ചെയ്യണമെന്നും പറഞ്ഞതോടെ നൈസായി യുവതി ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി പേരാണ് കബളിപ്പിക്കപ്പെടുന്നതെന്ന് സതീഷ് പറഞ്ഞു. ഇത് സംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പോലീസില്‍ വിവരങ്ങളും തെളിവുകളും നല്‍കിയതായി സതീഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
സതീഷനെ വിളിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അതേ കേന്ദ്രത്തില്‍ മറ്റു ചിലര്‍ പലരെയും വിളിച്ച് കബളിപ്പിക്കുന്ന വിവരം സംഭാഷണത്തില്‍ വ്യക്തമായി കേള്‍ക്കുന്നുണ്ടെന്നും സതീഷ് പറഞ്ഞു. ആഴ്ചകള്‍ക്ക്്
മുന്‍പ് കാസര്‍കോട് ജില്ലയിലെ രണ്ട് പേരുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍ വലിച്ച സംഭവവും ഉണ്ടായിരുന്നു. തട്ടിപ്പ് മനസിലായിരുന്നുവെങ്കിലും ഇവരുടെ രീതി മനസിലാക്കാനാണ് സംഭാഷണം തുടര്‍ന്നതെന്ന് സതീഷ് വ്യക്തമാക്കി. ആളുകളുടെ അക്കൗണ്ടിലെ പണം ബിറ്റ്‌കോയനിലേക്ക് വെര്‍ച്യുല്‍ മണിയായി ട്രാന്‍സ്ഫര്‍ ചെയ്യുകയാണെന്നാണ് കരുതുന്നതെന്നും സതീഷ് പറഞ്ഞു. അതിനിടെ ഫോണ്‍ കോള്‍ വന്നത് ഡെല്‍ഹിയില്‍ നിന്നാണെന്ന സൂചനയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Phone-call, Police, Attempt to borrow money from bank account by phone call woman caught by it emploee.
Powered by Info News For You

Comments
Post a Comment