കെവിന്റെ കൊലപാതകം: കോണ്‍ഗ്രസും ബി ജെ പിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് ഡി വൈ എഫ് ഐ

തിരുവനന്തപുരം: (www.kvartha.com 29.05.2018) പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയശേഷം കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ കെവിന്റെ മരണത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന ആരോപണവുമായി ഡി വൈ എഫ് ഐ. മൃതശരീരം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ആശുപത്രി പരിസരത്ത് അക്രമം നടത്തിയ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് കേസെടുത്ത് കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കി.

മൃതദേഹം കൊണ്ടുപോയ ജില്ലാ സഹകരണ ബാങ്കിന്റെ ആംബുലന്‍സിന് അക്രമത്തില്‍ കേടുപാടുണ്ടായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. തന്റെ മകന്റെ മൃതശരീരം വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളോട് പരസ്യമായാണ് ചൊവ്വാഴ്ച കെവിന്റെ പിതാവ് അഭ്യര്‍ത്ഥന നടത്തിയത്. വൈകാരികമായി കെവിന്റെ പിതാവ് ഇവരോട് അഭ്യര്‍ത്ഥിച്ചിട്ടും ആശുപത്രി പരിസരത്ത് അക്രമികള്‍ അഴിഞ്ഞാടി. യുദ്ധമുഖത്തുപോലും ആംബുലന്‍സുകള്‍ ആരും അക്രമിക്കാറില്ല. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തുവെച്ച് ഇവര്‍ ആംബുലന്‍സിന് നേരെയും കല്ലെറിഞ്ഞു.

DYFI about Kevin murder case, Thiruvananthapuram, News, Politics, Allegation, Congress, BJP, Murder, Crime, Criminal Case, Kerala

കേരളത്തെ നടുക്കിയ ഈ കൊലപാതകത്തിനെതിരെ പോലീസ് ശക്തമായ നിയമനടപടികളാണ് സ്വീകരിച്ച് വരുന്നത്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടന്നു വരുന്നു. പ്രതികളില്‍ പലരും അറസ്റ്റിലായി കഴിഞ്ഞു. മറ്റ് പ്രതികള്‍ക്കായി ഐ.ജിയുടെ നേതൃത്വത്തില്‍ ശക്തമായ അന്വേഷണം തുടരുകയുമാണ്. ഈ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് വേണ്ടി ബി.ജെ.പിയും യു.ഡി.എഫും വ്യാപകമായ അക്രമത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്. കഴിഞ്ഞദിവസം മുതല്‍ ആരംഭിച്ച ഈ അക്രമപരമ്പരകള്‍ ചൊവ്വാഴ്ചത്തെ ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമാക്കുകയാണ്.

നാട്ടില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ കോട്ടയത്ത് ക്യാമ്പ് ചെയ്താണ് അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചൊവ്വാഴ്ചത്തെ അക്രമസംഭവങ്ങളില്‍ ഡി.വൈ.എഫ്.ഐ അയ്മനം മേഖലാ ജോ. സെക്രട്ടറി ശരത്, ഏറ്റുമാനൂര്‍ കോടതിപ്പടി യൂണിറ്റ് ജോ. സെക്രട്ടറി ബിനു, മന്നാനം മേഖലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് എന്നിവര്‍ക്ക് പരിക്കേറ്റു.

അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണം. രാഷ്ട്രീയ മുതലെടുപ്പിനും സര്‍ക്കാര്‍ വിരുദ്ധ കലാപത്തിനും കോപ്പുകൂട്ടുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറയുന്നു.

Keywords: DYFI about Kevin murder case, Thiruvananthapuram, News, Politics, Allegation, Congress, BJP, Murder, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?