ക്ഷേത്രത്തില്‍ കവര്‍ച്ചാ ശ്രമം; പൂട്ടു പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു, മോഷ്ടാവ് സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കുമായി കടന്നുകളഞ്ഞു
കാസര്‍കോട്: (www.kasargodvartha.com 26.05.2018) ക്ഷേത്രത്തില്‍ കവര്‍ച്ചാ ശ്രമം. മൊഗ്രാല്‍പുത്തൂര്‍ ബെദ്രഡുക്ക ശ്രീ പൂമാണി കിന്നിമാണി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് കവര്‍ച്ചാ ശ്രമമുണ്ടായത്. ശനിയാഴ്ച രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ക്ഷേത്ര പൂജാരി ഗോപാല അഡിഗെയാണ് കവര്‍ച്ചാ ശ്രമം നടന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ഭാരവാഹികളെയും പിരസരവാസികളെയും വിവരമറിയിക്കുകയായിരുന്നു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസും സ്ഥലത്തെത്തി. കോമ്പൗണ്ട് ഗേറ്റും ക്ഷേത്രത്തിന്റെ മുന്‍വശത്തെ വാതില്‍പൂട്ടും പൊളിച്ചനിലയിലാണ്. അകത്തെ ഗര്‍ഭഗുഡിയുടെ പൂട്ട് പൊളിക്കാന്‍ ശ്രമമുണ്ടായെങ്കിലും പരാജയപ്പെട്ടു. ക്ഷേത്രത്തില്‍ സിസിടിവിയുണ്ടെങ്കിലും ഇതിന്റെ ഹാര്‍ഡ് ഡിസ്‌ക്കുമായാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്. എട്ട് സിസിടിവി ക്യാമറയുണ്ടായിരുന്നതില്‍ മൂന്നെണ്ണം തല്ലിപ്പൊളിക്കുകയും ചെയ്തു.
ക്ഷേത്ര ട്രസ്റ്റി പ്രഭാകര ആള്‍വയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തിവരുന്നതായി പോലീസ് അറിയിച്ചു. നാലു വര്‍ഷം മുമ്പും ഈ ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery-Attempt, Crime, Police, Temple, Investigation, Top-Headlines, Robbery attempt in Temple at Bedradukka
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment