ഇംഗ്ലണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ജോഷിക്കെതിരെ കൂടുതല്‍ പരാതികള്‍; നഴ്‌സിംഗ് വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് തട്ടിയത് ഒന്നേ മുക്കാല്‍ ലക്ഷം, തട്ടിപ്പിനു വേണ്ടി സ്‌കൈപ്പില്‍ ഇന്റര്‍വ്യൂവും ഒരുക്കി
നീലേശ്വരം: (www.kasargodvartha.com 25.05.2018) ബന്തടുക്ക കരിവേടകം തുണ്ടത്തില്‍ ജോഷി തോമസിന്റെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുന്നു. ചിറ്റാരിക്കാല്‍ കണ്ണിവയലിലെ ദീപ സി രാജുവിനും സഹോദരിക്കും ഇംഗ്ലണ്ടില്‍ നഴ്‌സിംഗ് വിസ വാഗ്ദാനം ചെയ്ത് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു. ദീപയുടെ പരാതിയില്‍ ജോഷിക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് കൂരാങ്കുണ്ട് നരിക്കുഴിയില്‍ മാത്യു ജോസഫില്‍ നിന്നും വിസ വാഗ്ദാനം ചെയ്ത് നാലുലക്ഷം രൂപ തട്ടിയെടുത്തതിന് വെള്ളരിക്കുണ്ട് പോലീസും ജോഷിക്കെതിരെ കേസെടുത്തിരുന്നു. മകന് വിസ വാഗ്ദാനം ചെയ്താണ് ജോഷി മാത്യുവില്‍ നിന്നും പണം വാങ്ങിയത്.
ദീപ വിസക്ക് അഡ്വാന്‍സായി ഒന്നേമുക്കാല്‍ ലക്ഷം രൂപ ആക്‌സിസ് ബാങ്ക് മുഖേനയാണ് ജോഷിക്ക് നല്‍കിയത്. പിന്നീട് സ്‌കൈപ്പ് വഴി ഇന്റര്‍വ്യൂവും നടത്തി. ഒരു മാസത്തിനകം വിസ ലഭിക്കുമെന്നായിരുന്നു ഇവരോട് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു.
കഴിഞ്ഞ ദിവസം കോട്ടയം പാലയില്‍ വെച്ച് മറ്റൊരു വിസ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ജോഷിയുടെ പടം വാര്‍ത്തയോടൊപ്പം വന്നതോടെയാണ് തങ്ങളും വഞ്ചിതരായതായി മനസിലായത്. തുടര്‍ന്നാണ് ദീപ പോലീസില്‍ പരാതി നല്‍കിയത്. ഇതുപോലെ നിരവധി പേര്‍ ജോഷിയുടെ തട്ടിപ്പിനിരയായിട്ടുണ്ട്.
Related News:
ഇംഗ്ലണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസില്‍ അറസ്റ്റിലായ ജോഷി തോമസ് കാസര്‍കോട്ടും റിക്രൂട്ട്‌മെന്റ് നടത്തി ലക്ഷങ്ങള്‍ തട്ടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, complaint, Top-Headlines, Cheating, Social-Media, More complaint against Cheating case accused
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment