മെകുനു ചുഴലിക്കാറ്റ്; യു എ ഇയിലെ കാലാവസ്ഥയിലും മാറ്റമുണ്ടാകും; ശക്തമായ മഴയും കാറ്റും ഇടിയുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ദുബൈ: (www.kvartha.com 24.05.2018) അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് യു എ ഇ യിലെ കാലാവസ്ഥയിലും വ്യതിയാനമുണ്ടാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. യു എ ഇയുടെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും ഇടിയുമുണ്ടാകും. വെള്ളിയാഴ്ച മുതല്‍ കാറ്റ് വീശിയടിക്കും. ശനിയാഴ്ച വൈകിട്ട് വരെ ഇതേ കാലാവസ്ഥയായിരിക്കുമെന്നാണ് സൂചന. ദുബൈയിലും ശക്തമായ കാറ്റും മഴയുമുണ്ടാകും.

Gulf, UAE, Mekunu Cyclone

മണിക്കൂറില്‍ അമ്പത് കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. ഒമാനിലായിരിക്കും മെകുനു ശക്തമായി വീശിയടിക്കുക. വ്യാഴാഴ്ച മുതല്‍ തന്നെ മെകുനുവിന്റെ സ്വാധീനം ഒമാനില്‍ കാണപ്പെട്ട് തുടങ്ങും. മേയ് 25 രാത്രിയോടെ മെകുനു ഒമാനിലെത്തും. ഒമാന്റെ തീരപ്രദേശത്ത് എത്തുന്ന ചുഴലിക്കാറ്റ് ശക്തിക്ഷയിച്ച് ദുര്‍ബലമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "The vapour will bring with it a chance of rainy thunderstorms over the eastern and southern parts of the UAE. Heavy clouds and fresh winds will develop too," added the spokesperson.

Keywords: Gulf, UAE, Mekunu Cyclone 




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?