ഡങ്കിപനി ബാധിച്ച് യുവതി മരിച്ചു

ഉപ്പള: (www.kasargodvartha.com 19.05.2018) ഡങ്കിപനി ബാധിച്ച് യുവതി മരിച്ചു. മംഗല്‍പാടി പഞ്ഞായത്തിലെ സൊങ്കലില്‍ വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന അബ്ദുര്‍ റഹ് മാനിന്റെ ഭാര്യ സുഹറ (40) ആണ് മരിച്ചത്. അഞ്ച് ദിവസം മുമ്പാണ് സുഹറയ്ക്ക് പനി വന്നത്. മംഗല്‍പാടി സിഎച്ച്‌സി, ഉപ്പള കെ എന്‍ എച്ച് ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് കങ്കനാടി ഫാദേര്‍സ് മുള്ളേഴ്‌സ് ആശുപത്രിയില്‍ ഡങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.



ശനിയാഴ്ട ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മരണം. മക്കള്‍: ഷരീഫ്, അഫ്‌സല്‍, ഹബീബ്, ഷഫീക്ക്. ഇവര്‍ക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. മരണ വാര്‍ത്ത അറിഞ്ഞ് നിരവധി പേര്‍ വാടക ക്വാട്ടേര്‍സിലേക്ക് എത്തി.

Keywords: Kerala, Uppala, kasaragod, news, Women dies after illness 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?