കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു
ഐസ്വാള്‍: (www.kvartha.com 29.05.2018) കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. മിസോറാം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ലയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
ലഫ്. ജനറല്‍ (റിട്ട )നിര്‍ഭയ ശര്‍മ വിരമിക്കുന്ന ഒഴിവിലാണ് ബി.ജെ.പിയുടെ കേരള സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചത്. സംസ്ഥാനത്തിന്റെ 23-ാം ഗവര്‍ണറും രണ്ടാം മലയാളി ഗവര്‍ണറുമാണ് കുമ്മനം രാജശേഖരന്‍. 2011 മുതല്‍ 2014 വരെ വക്കം പുരുഷോത്തമന്‍ ഇവിടെ ഗവര്‍ണറായിരുന്നു. ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വേരോട്ടമുറപ്പിക്കാന്‍ യത്‌നിക്കുന്ന ബി.ജെ.പി.ക്ക് മിസോറം നിര്‍ണായക സംസ്ഥാനമാണ്. കോണ്‍ഗ്രസിന്റെ കൈവശമിരിക്കുന്ന മിസോറമില്‍ മോഡിയും അമിത് ഷായും കണ്ണുവെച്ചിട്ടുണ്ട്. കുമ്മനത്തെ അവിടെ നിയോഗിക്കാനുള്ള തീരുമാനത്തിനുപിന്നില്‍ ഇതുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയാലോചനകളാകാനാണ് സാധ്യത.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kummanam Rajashekharan sworn as Mizoram Governor, Governor, News, Politics, BJP, Narendra Modi, Prime Minister, Congress, National.

Powered by Info News For You

Comments
Post a Comment