തെലങ്കാനയിലും ആന്ധ്രയിലും കനത്ത മഴ; പത്ത് മരണം

ഹൈദരാബാദ്: (www.kvartha.com 04.05.2018) തെലങ്കാനയിലും ആന്ധ്ര പ്രദേശിലുമുണ്ടായ കനത്ത മഴയില്‍ പത്ത് മരണം. തെലങ്കാനയില്‍ അഞ്ച് പേരും ആന്ധ്രയില്‍ അഞ്ച് പേരുമാണ് മരിച്ചത്.

കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും വൈദ്യുതി വിതരണം സ്തംഭിച്ചു. ഗതാഗതം താറുമാറായി.

National, Rain, Telengana, Andhra

അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴ കനത്ത ചൂടിന് ആശ്വാസം പകര്‍ന്നുവെങ്കിലും ജനജീവിതം താറുമാറാക്കി. വന്‍ തോതില്‍ കൃഷി നാശവും സംഭവിച്ചു. ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയായിരുന്നു. കര്‍മ്മന്‍ ഘട്ടിനടുത്ത് മരച്ചുവട്ടില്‍ കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരന്‍ മിന്നലേറ്റ് മരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The unseasonal rains provided relief to people from scorching heat but affected the normal life and caused widespread damage to crops.

Keywords: National, Rain, Telengana, Andhra


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?