അഞ്ചുവര്‍ഷവും കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയാകുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല; ആര്‍ക്കു മുഖ്യമന്ത്രി പദം നല്‍കുമെന്നതല്ല, നല്ല ഭരണം കാഴ്ച വയ്ക്കുകയെന്നതാണു പ്രധാനം, ഉപമുഖ്യമന്ത്രി ജി പരമേശ്വര

ബംഗളൂരു: (www.kvartha.com 25.05.2018) അഞ്ചുവര്‍ഷവും എച്ച്.ഡി.കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയാകും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. മാത്രമല്ല, ഏതൊക്കെ വകുപ്പുകളാണ് ജെഡിഎസിനു നല്‍കേണ്ടതെന്നോ ഏതൊക്കെയാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നോ ചര്‍ച്ച ചെയ്തിട്ടുമില്ല. അഞ്ചുവര്‍ഷം എന്തൊക്കെ ചെയ്യണമെന്നും തീരുമാനിച്ചിട്ടില്ല. എല്ലാ നടപടിക്രമങ്ങളും ഇനി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും പരമേശ്വര അറിയിച്ചു.

ആര്‍ക്കു മുഖ്യമന്ത്രി പദം നല്‍കുമെന്നതല്ല, നല്ല ഭരണം കാഴ്ച വയ്ക്കുകയെന്നതാണു ഞങ്ങള്‍ക്കു പ്രധാനം. പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ക്കു വേണ്ടി ആരും തന്നോടോ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടോ സംസാരിച്ചിട്ടില്ല. പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിനെക്കുറിച്ചു മാത്രമേ അറിയൂ. സ്ഥാനമാനങ്ങള്‍ ചോദിച്ചുവാങ്ങുന്നതില്‍ തെറ്റില്ലെന്നും പരമേശ്വര പറഞ്ഞു.

Full 5-Year Term For Kumaraswamy Not 'Decided', Says His Congress Deputy, Bangalore, News, Politics, Trending, Karnataka, Chief Minister, Congress, National

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകുന്നതിന് കഴിവുള്ള ഒട്ടേറെ നേതാക്കന്മാരുണ്ട്. പാര്‍ട്ടിയുടെ വിലയേറിയ സ്വത്തുതന്നെയാണത്. സഖ്യസര്‍ക്കാര്‍ ആയതിനാല്‍ നിലവിലാര്‍ക്കാണ് സ്ഥാനം നല്‍കേണ്ടതെന്നു തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്. എല്ലാ എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമുണ്ട്. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുകയും ചെയ്യും. കൂടിക്കാഴ്ചയും ചര്‍ച്ചകളും നടത്തിയില്ലെങ്കിലും എല്ലാവരും ഒറ്റക്കെട്ടാണെന്നും പരമേശ്വര വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Full 5-Year Term For Kumaraswamy Not 'Decided', Says His Congress Deputy, Bangalore, News, Politics, Trending, Karnataka, Chief Minister, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?