കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാമുകനുമുന്നില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നാംപ്രതിയും അറസ്റ്റില്‍

പനാജി:(www.kvartha.com 27/05/2018) കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാമുകനുമുന്നില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നാംപ്രതിയും അറസ്റ്റിലായി. ദക്ഷിണഗോവയിലെ ബീച്ചിലെത്തിയ യുവതിയെയാണ് മൂന്നംഗസംഘം കാമുകന്റെ മുന്നിലിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. വ്യാഴാഴ്ച രാത്രി സെര്‍നാഭാട്ടീം ബീച്ചിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശുകാരായ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്.

സംഭവശേഷം മുങ്ങിയ ഇന്‍ഡോര്‍ സ്വദേശികളായ സഞ്ജീവ് ധനഞ്ജയ് പാല്‍ (23), രാം സന്തോഷ് ഭാരിയ (19) എന്നിവരെ നേരത്തെ ദക്ഷിണഗോവയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. വിശ്വാസ് മക്രാണയെ (23) മഡ്ഗാവില്‍ വച്ചാണ് പോലീസ് അറസ്റ്റ്‌ചെയ്തത്.

News, Goa, National, Molestation, Police, Arrest, Girl Molested By Three Men In Goa In Front Of Boyfriend

വ്യാഴാഴ്ച രാത്രി ബീച്ചിലെത്തിയ യുവതിയുടെയും കാമുകന്റെയും സമീപമെത്തിയ മൂന്നംഗസംഘം ഇരുവരുടെയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും നഗ്‌നചിത്രങ്ങളെടുക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പണം ആവശ്യപ്പെട്ട സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തിയശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.

തനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിന്റ ദൃശ്യങ്ങള്‍ അക്രമികള്‍ പകര്‍ത്തിയിട്ടുണ്ടെന്നും യുവതി അവകാശപ്പെടുന്നുണ്ട്. സംഭവം പോലീസില്‍ അറിയിക്കാന്‍ മുതിര്‍ന്നാല്‍ തിക്തഫലങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Goa, National, Molestation, Police, Arrest, Girl Molested By Three Men In Goa In Front Of Boyfriend


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?