ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു
കല്‍പറ്റ: (www.kvartha.com 24.05.2018) ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. വയനാട് ജില്ലയിലാണ് രണ്ട് മരണങ്ങള്‍. പനമരത്തും തോമാട്ടു ചാലിലുമായാണ് രണ്ടു പേര്‍ ഷോക്കേറ്റ് മരിച്ചത്. പനമരം എരനെല്ലൂര്‍ വാണിമൂല ശ്രീനിവാസന്‍ - പ്രീത ദമ്പതികളുടെ മകന്‍ ശ്യാം (23), തോമാട്ടുചാലില്‍ പോക്കാട്ടില്‍ മത്തായി(70) എന്നിവരാണ് മരിച്ചത്.
വാഹനം കഴുകുന്നതിനിടെയാണ് ശ്യാമിന് ഷോക്കേറ്റത്. പഠനത്തിനു ശേഷം ബംഗളൂരുവില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. മത്തായിയെ വീട്ടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രി ഇടിമിന്നലുണ്ടായ സമയത്ത് സ്റ്റബിലൈസറില്‍ നിന്ന് പ്ലഗ് ഊരാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കടിച്ചാണ് മരണമെന്നാണ് സൂചന.
ശരീരം ഭാഗികമായി കരുവാളിച്ച നിലയിലാണ്. ഭാര്യ മരിച്ചു പോയ മത്തായി മക്കളില്‍ നിന്ന് മാറി തനിച്ചാണ് താമസിച്ചു വന്നിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Electricity, Death, Wayanad, Shock, 2 die after electrocuted.

Powered by Info News For You

Comments
Post a Comment