മേജറെ കൊല്ലുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി; തീവ്രവാദിയെ ഏറ്റുമുട്ടലിലൂടെ കൊന്നൊടുക്കി മേജറുടെ മറുപടി, വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: (www.kvartha.com 05.05.2018) മേജറെ കൊല്ലുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തി തീവ്രവാദിയെ ഏറ്റുമുട്ടലിലൂടെ കൊന്നൊടുക്കി മേജറുടെ മറുപടി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. കരസേനാ മേജര്‍ രോഹിത് ശുക്ലയെ കൊല്ലുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വെല്ലുവിളിച്ച ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദി സമീര്‍ ടൈഗറിനെ ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

സമീര്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ രോഹിത് ശുക്ലയുടെ നേതൃത്വത്തില്‍ തന്നെയാണ് ഏറ്റുമുട്ടല്‍ നടന്നത്. കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പങ്കെടുത്ത ഒരു സൈനികന്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

Army Major Rohit Shukla killed Hizbul Mujahideen terrorist, New Delhi, News, Military, Video, Politics, Murder, Terrorists, National

തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന വീടിന് ചുറ്റും സൈനിക വാഹനങ്ങളില്‍ നിന്നും എന്തോ ദ്രാവകം ചീറ്റിക്കുന്നതും ഇതിന് പിന്നാലെ കെട്ടിടത്തിന് തീപിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ഇതിനുള്ളില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ അമേരിക്കന്‍ നിര്‍മിത എം 16 റൈഫിളുമായി കെട്ടിടത്തിന് മുകളിലേക്ക് കയറി വന്നു. ഇക്കൂട്ടത്തില്‍ സമീറിനെ തിരിച്ചറിഞ്ഞ സൈനികര്‍ അയാള്‍ വന്നുവെന്ന് വിളിച്ച് പറയുന്നതും വെടിവച്ച് വീഴ്ത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീറിന് ഒപ്പമുണ്ടായിരുന്ന മറ്റൊരാളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Army Major Rohit Shukla killed Hizbul Mujahideen terrorist, New Delhi, News, Military, Video, Politics, Murder, Terrorists, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?