പിണറായി, മോഡി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്നു: യൂത്ത് ലീഗ്

കാസര്‍കോട്: (www.kvartha.com 22.05.2018) പെട്രോള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ മോഡി-പിണറായി സര്‍ക്കാറുകള്‍ കാഴ്ച്ചക്കരെന്ന പോലെ നോക്കിനില്‍ക്കുകയാണെന്ന് കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു. കര്‍ണാടക തെരഞ്ഞെടുപ്പ് കണ്ട് പെട്രോള്‍ വില വര്‍ദ്ധനവ് തടഞ്ഞ് നിര്‍ത്തിയവര്‍ തെരഞ്ഞെടുപ്പിന് ശേഷം ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ദ്ധനവിനാണ് അവസരം ഒരുക്കിയത്.

റമദാന്‍ വിപണി ലക്ഷ്യമിട്ട് പഴം, പയര്‍, പച്ചക്കറി ഉല്‍പന്നങ്ങളുടെ വില അനുദിനം വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കിലോയ്ക്ക് 80 രൂപ ഉണ്ടായിരുന്ന കോഴി ഇറച്ചിക്ക് 140 രൂപ കടന്നിരിക്കുകയാണ്. 87 രൂപ സര്‍ക്കാര്‍ പരമാവധി വില നിശ്ചയിച്ചപ്പോഴാണ് ഈ വിലവര്‍ദ്ധനവ് നടക്കുന്നത്.

കേന്ദ്രങ്ങള്‍ നോക്ക് കുത്തിയായിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ കോടികള്‍ ചെലവിട്ട് സര്‍ക്കാര്‍ വാര്‍ഷികം  ആഘോഷിക്കുന്ന തിരക്കിലാണ്. ആവശ്യ സാധനങ്ങളുടെ വില വാണം പോലെ ഉയരുമ്പോള്‍ പൊള്ളയായ വാദങ്ങള്‍ നിരത്തി ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാറെന്ന് പ്രസിഡണ്ട് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി സി.എം.എ സിദ്ദീഖ് സന്തോഷ് നഗര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Pinarayi-Vijayan, Narendra-Modi, Government, Youth League, Youth league against Pinarayi-Modi Govts.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?