കര്‍ണാടകയില്‍ കോണ്‍ഗ്രസ് - ദള്‍ എംഎല്‍മാര്‍ സേഫ് അല്ല; കേരളത്തിലേക്ക് വിമാനം ചാര്‍ട്ട് ചെയ്തതായി സൂചന, കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലോ ആലപ്പുഴയിലെ റിസോര്‍ട്ടിലോ സംരക്ഷണം നല്‍കും

കൊച്ചി: (www.kvartha.com 17.05.2018) കര്‍ണാടകയില്‍ കോണ്‍ഗ്രസ് - ദള്‍ എംഎല്‍മാര്‍രെ ബിജെപി റാഞ്ചാതിരിക്കാന്‍ തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ് നേതൃത്വം. കര്‍ണാടകയില്‍ തങ്ങളുടെ എംഎല്‍എമാര്‍ സുരക്ഷിതരല്ലെന്ന് നേതൃത്വത്തിന് ബോധ്യമായി കഴിഞ്ഞു. കേരളത്തിലേക്കോ പഞ്ചാബിലോക്കോ മാറ്റുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നുവെങ്കിലും കേരളത്തിലേക്ക് വിമാനം ചാര്‍ട്ട് ചെയ്തതായാണ് സൂചന. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലോ ആലപ്പുഴയിലെ റിസോര്‍ട്ടിലോ സംരക്ഷണം നല്‍കാനാണ് നീക്കം.
 Kerala, Kochi, News, Karnataka, Alappuzha, MLA, Congress, BJP, Congress-JDS To Fly Their Flock Out Of Karnataka, Worried About Poaching

പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് എംഎല്‍എമാരെ മാറ്റുന്നത്. ആലപ്പുഴ എംപിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാലിനാണ് കര്‍ണാടകയുടെ ചുതമതലയുള്ളത്. നിയമസഭ തെരഞ്ഞടെപ്പ് പ്രചാരണത്തിന് തന്ത്രങ്ങള്‍ മെനയുന്നതിന് വേണുഗോപാലും നേതൃത്വം വഹിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപി റാഞ്ചാതെ തങ്ങളുടെയും സഖ്യകക്ഷിയായ ജനതാദള്‍ എസിലെയും എംഎല്‍എമാരെ സുരക്ഷിത ഇടത്തിലേക്ക് മാറ്റാന്‍ വേണുഗോപാല്‍ കൂടി നേതൃത്വം വഹിച്ചാണ് ആലോചനകള്‍ നടക്കുന്നത്.

ഇതേതുടര്‍ന്നാണ് കൊച്ചിയില്‍ വിമാനത്തില്‍ എത്തിച്ച് കൊച്ചിയിലെ ഏതെങ്കിലും ഹോട്ടലിലേക്കോ അല്ലെങ്കില്‍ ആലപ്പുഴയിലെ റിസോര്‍ട്ടിലേക്കോ എംഎല്‍എമാരെ മാറ്റാന്‍ ശ്രമം ആരംഭിച്ചത്. കൊച്ചിയിലെ മരട് ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്കാണ് എംഎല്‍എമാരെ കൊണ്ടുവരുന്നതെന്നും വാര്‍ത്തകളുണ്ട്.

എംഎല്‍എമാരെ പക്ഷം മാറ്റാനുള്ള ശ്രമം പോലീസ് കാവലില്‍ ബുദ്ധിമുട്ടാകുമെന്നതിനാലാണ് യെദ്യൂരപ്പ ഇവിടെ നിന്ന് പോലീസിനെ മാറ്റിയത്. ഒരുപക്ഷെ ബലംപ്രയോഗിച്ച് റിസോര്‍ട്ടില്‍ കടന്ന് എംഎല്‍എമാരെ ചാക്കിടാനുള്ള ശ്രമങ്ങള്‍ വരെയുണ്ടാകും.

ഈ അപകടം മുന്നില്‍ക്കണ്ടാണ് ജെഡിഎസും കോണ്‍ഗ്രസും എംഎല്‍എമാരെ ഇവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. അയല്‍ സംസ്ഥാനമായ തെലുങ്കാനയിലെ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും എംഎല്‍എമാര്‍ക്ക് സുരക്ഷിത താവളം തങ്ങളുടെ സംസ്ഥാനത്ത് ഒരുക്കാമെന്ന് കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വങ്ങളെ അറിയിച്ചിരുന്നു.

ഇതേതുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍പ്പെടുന്ന ഹൈദരാബാദ്, വിശാഖപട്ടണം എന്നിവടങ്ങളിലേക്ക് എംഎല്‍എമാരെ കൊണ്ടുപോകാനും ആലോചനയുണ്ട്. ഇതുകൂടാതെ പഞ്ചാബ്, ദില്ലി തുടങ്ങിയ സ്ഥലങ്ങളും പരിഗണനയിലുണ്ട്. ബിജെപി ഒഴികെയുള്ള കക്ഷികളുടെ ഭരണം നടക്കുന്ന സംസ്ഥാനങ്ങളായതിനാല്‍ ഇവിടെ എംഎല്‍എമാരെ മറുകണ്ടം ചാടാതെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ്, ജനതാദള്‍ നേതൃത്വങ്ങളുടെ കണക്കുകൂട്ടല്‍.

Keywords: Kerala, Kochi, News, Karnataka, Alappuzha, MLA, Congress, BJP, Congress-JDS To Fly Their Flock Out Of Karnataka, Worried About Poaching



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?