വരിക്ക പാടത്ത് വിത്തെറിഞ്ഞു; ഓണത്തിനെത്തും 'കാലടി മട്ട'

കൊച്ചി:(www.kvartha.com 05/05/2018) പതിനഞ്ചു വര്‍ഷമായി തരിശുകിടന്നിരുന്ന വരിക്ക പാടത്ത് ഇനി നെല്ലിന്റെ പൊന്‍തിളക്കം നിറയും. കാലടി പഞ്ചായത്തിലെ പത്ത് ഏക്കര്‍ ഭൂമിയില്‍ കൃഷി ഭവനും പഞ്ചായത്തും ഫാര്‍മേഴ്സ് സഹകരണ ബാങ്കും ചേര്‍ന്ന് കൃഷിയിറക്കി. മുഴുവന്‍ നാട്ടുകാരും ഒത്തുചേര്‍ന്ന് ഉത്സവാന്തരീക്ഷത്തിലായിരുന്നു വിത്തിടല്‍ ചടങ്ങ്. ചലച്ചിത്ര താരം ദേവന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാലടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് വരിക്ക പാടമെന്ന പത്ത് ഏക്കര്‍ കൃഷിഭൂമി. പലരുടെയും കൈവശമായിരുന്ന ഭൂമി പതിനഞ്ചു വര്‍ഷമായി കാടുപിടിച്ചു കിടന്ന അവസ്ഥയിലായിരുന്നു.

ഇഴജന്തുക്കള്‍ നിറഞ്ഞ ഭൂമിയിലെ കാടുവെട്ടാന്‍ പോലും ഉടമസ്ഥര്‍ തയാറായിരുന്നില്ല. ഒടുവില്‍ ഇഴജന്തുക്കള്‍ നാട്ടുകാരുടെ ജീവനു ഭീഷണി ആയതോടെ പഞ്ചായത്ത് അംഗമായ സിജോ ചൊവ്വൂരാന്‍ നിയമ യുദ്ധത്തിനിറങ്ങുകയായിരുന്നു. ആര്‍ ഡി ഒയുടെ ഉത്തരവു നേടിയാണ് കാടുവെട്ടിതെളിച്ചത്. കഴിഞ്ഞ വര്‍ഷം ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മൂന്ന്ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കി വിളവെടുത്തിരുന്നു. അവിടെ കൃഷി തുടരുന്നതോടൊപ്പം ബാക്കിയുള്ള പത്തേക്കറിലും കൃഷിയിറക്കാന്‍ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. മൂന്നാഴ്ചത്തെ കഠിന പ്രയത്നത്തിലൊടുവിലാണ് പ്രദേശം കൃഷിക്കനുയോജ്യമാക്കിയെടുത്തത്.

News, Kochi, Kerala, Inauguration, Actor, Agriculture, farming in varika field begins 'Kaladi Matta'

കാലടി ഫാര്‍മേഴ്സ് സഹകരണ ബാങ്കും കൃഷിഭവനും പഞ്ചായത്തിനെ സഹായിക്കാനായി എത്തുകയായിരുന്നു. ജ്യോതി നെല്‍വിത്താണ് പാടത്ത് വിതച്ചിരിക്കുന്നത്. ഓണത്തിന് വിളവെടുക്കാന്‍ പാകത്തിനാണ് വിത്തിറക്കിയിരിക്കുന്നത്. സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ കാലടി മട്ട എന്ന പേരില്‍ അരി വിതരണം ചെയ്യാന്നാണ് കൃഷി കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പഞ്ചായത്തംഗം സിജോ ചൊവൂരാന്‍ പറഞ്ഞു. ഒരു കാലത്ത് നെല്‍കൃഷിയുടെ ഈറ്റില്ലമായിരുന്ന പ്രദേശത്ത് പൂര്‍ണമായും ജൈവ കൃഷി രീതിയാണ് തുടരുന്നത്. ആവണം കോട് ജലസേചന കനാലിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമായതിനാല്‍ വെള്ളത്തിന് ക്ഷാമമില്ല. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഏഴു സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍ സി സി കേഡറ്റുകള്‍ ക്യാമ്പു ചെയ്തിരുന്ന പ്രദേശമാണിത്.

ഇവരുടെ നേതൃത്വത്തിലും കാടുവെട്ടി തെളിക്കല്‍ നടന്നിരുന്നു. ഇരുപതു വര്‍ഷം മുമ്പുവരെ പ്രധാന കൃഷിഭൂമിയായിരുന്നു വരിക്ക പാടം. സമീപത്ത് അന്താരാഷ്ട്ര വിമാനത്താവളം എത്തിയതോടെ പലരും വന്‍തുകയ്ക്ക് ഭുമി വിറ്റു. അതോടെ കൃഷി കുറഞ്ഞു. കാടുപിടിച്ചഭൂമിയില്‍ ഇഴജന്തുക്കള്‍ നിറയുകയും സമീപത്തെ ജനങ്ങളുടെ ജീവന് ഭീഷണിയാകുകയും ചെയ്തതോടെയാണ് അധികൃതര്‍ ഇടപെട്ടത്. വെള്ളിയാഴ്ച്ച നടന്ന വിത്തിടല്‍ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.തുളസി അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.എ. ചാക്കോച്ചന്‍, കൃഷി ഓഫീസര്‍ ശ്രീലേഖ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Inauguration, Actor, Agriculture, farming in varika field begins 'Kaladi Matta' 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?