മാതാപിതാക്കളെ കാണണമെന്ന് പറഞ്ഞതിന് മക്കളോടൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

ജയ്പൂര്‍: (www.kvartha.com 18.05.2018) മാതാപിതാക്കളെ കാണണമെന്ന് പറഞ്ഞതിന് മക്കളോടൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ഖേര്‍ഖഡ ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് നടുക്കുന്ന സംഭവം നടന്നത്. തന്റെ രണ്ട് പെണ്‍മക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 45കാരിയായ യുവതിയെയാണ് ഭര്‍ത്താവ് ചെയിന്‍ സിംഗ് (48) കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് അസുഖബാധിതരായ മാതാപിതാക്കളെ കാണാന്‍ പോകാന്‍ തന്നെ അനുവദിക്കണമെന്ന് യുവതി ഭര്‍ത്താവിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് അതിന് അനുവാദം നല്‍കിയില്ല. പിന്നീട് ഇതേച്ചൊല്ലി ദമ്പതികള്‍ വാക്കുതര്‍ക്കം നടത്തിരുന്നുവെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ ഇസ്ലാം അലി പറഞ്ഞു.

 She Wanted To Visit Parents. Husband Axed Her To Death In Her Sleep, Jaipur, News, Crime, Criminal Case, Police, Murder, National

പിന്നീട് രാത്രിയില്‍ ഭക്ഷണം കഴിഞ്ഞ് തന്റെ രണ്ട് പെണ്‍മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന യുവതിയെ ചെയിന്‍ സിംഗ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തിനുശേഷം ഒളിവില്‍ പോയ ചെയിന്‍ സിംഗിനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ ഐ പി സിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.

Keywords: She Wanted To Visit Parents. Husband Axed Her To Death In Her Sleep, Jaipur, News, Crime, Criminal Case, Police, Murder, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?