നാണമുണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന് കര്‍ണാടക ഗവര്‍ണറോട് യെച്ചൂരി

ന്യൂഡല്‍ഹി: (www.kasargodvartha.com 19.05.2018) നാണമുണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന് കര്‍ണാടക ഗവര്‍ണറോട് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗളൂരുവില്‍ തമ്പടിച്ച് വഴിവിട്ട നീക്കങ്ങള്‍ക്ക് ഒത്താശ ചെയ്ത കേന്ദ്ര മന്ത്രിമാരും ഈ വിഷയത്തില്‍ കുറ്റവാളികളാണെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ പറഞ്ഞു.

Assembly Polls, Kerala, Election, LDF, UDF, Pinarayi Vijayan, Chief Minister, Governor, P Sathasivam, Thiruvanthapuram Central Stadium, Seetharam Yechuri, Media, Kerala.


യെഡ്യൂരപ്പയുടെ രാജി മോദിയുടെയും അമിതാ ഷായുടെയും ഗൂഡപദ്ധതികള്‍ക്കേറ്റ തിരപിച്ചടിയാണെന്നും യെച്ചൂരി പറഞ്ഞു. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി തന്റെ പദവിയുടെ വിശ്വാസ്യതക്ക് നിരക്കാത്തതും ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന് വിരുദ്ധവുമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കള്ളപ്പണവും ക്രിമിനലിസവും ഉപയോഗിച്ചുകാണ്ട് ജനാധിപത്യ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യാനും ഭരണഘടനാ കീഴ്വഴക്കങ്ങള്‍ ലംഘിക്കാനും അതുവഴി ജനവിധി അട്ടിമറിക്കാനുമുള്ള നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും ശ്രമങ്ങള്‍ ജനങ്ങള്‍ മറക്കില്ല. അതിനാല്‍ തന്നെ ഇത് കര്‍ണാടകത്തിന്റെ മാത്രം പ്രശ്നമായി ഒതുങ്ങുന്നില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, Karnataka, CPM, Election, Trending, Governor, Yechury, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?