കെവിന്റെ കൊലപാതകം ആസൂത്രിതം, കൊലയ്ക്ക് സി പി എം പ്രവര്‍ത്തകരുടെ സഹായവും ലഭിച്ചു; ഇനിയുള്ള കാലം നീനുവിനെ സംരക്ഷിക്കാന്‍ തന്നെയാണു തീരുമാനം, ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും പിതാവ്
കോട്ടയം: (www.kvartha.com 29.05.2018) കെവിന്റെ കൊലപാതകം ആസൂത്രിതം തന്നെയാണെന്ന് പിതാവ് രാജന്‍. കൊല ആസൂത്രണം ചെയ്യുന്നതിനായി നീനുവിന്റെ ബന്ധുക്കള്‍ ദിവസങ്ങളായി കോട്ടയത്തു തങ്ങിയിരുന്നു. ഇതിന് സിപിഎം പ്രവര്‍ത്തകരുടെ സഹായം ലഭിച്ചതായും സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നീനുവിന്റെ സഹോദരന്‍ തന്നെ കാണാന്‍ വന്നിരുന്നു. തുടര്‍ന്ന് അമ്മയ്ക്കു നീനുവിനെ കാണണമെന്ന് പറയുകയും ചെയ്തുവെന്നും രാജന്‍ അറിയിച്ചു. അന്നു കാണാന്‍ വന്ന അതേ ഇന്നോവയില്‍ തന്നെയാണു കെവിനെ തട്ടിക്കൊണ്ടുപോയത്. കെവിന്റെ മരണവിവരം നീനുവിനെ അറിയിച്ചു. ഇനിയുള്ള കാലം നീനുവിനെ സംരക്ഷിക്കാന്‍ തന്നെയാണു തന്റെ തീരുമാനം. അവളെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും രാജന്‍ പറഞ്ഞു.
അതിനിടെ കൊല്ലപ്പെട്ട നവവരന്‍ കെവിന്റെ ഭാര്യ നീനുവിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്നും പെണ്‍കുട്ടിയുടെ ഭാവി ആശങ്കയിലാണെന്നും പഠനച്ചെലവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നും വനിതാ കമ്മിഷന്‍ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥരുടെ സ്ത്രീവിരുദ്ധ നിലപാടിന്റെ തുടര്‍ച്ചയാണു കോട്ടയത്തു കണ്ടതെന്നും വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.
അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പുറത്താക്കണമെന്നും വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ സംഘത്തിലെ പ്രതികളുടെ മേല്‍ ചുമത്തുന്ന അതേ കുറ്റം തന്നെ പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍ ചുമത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Their son murdered for marrying, Kerala Dalit family welcomes his bride home, Kottayam, News, Trending, Crime, Criminal Case, Murder, Kerala.
Powered by Info News For You

Comments
Post a Comment