ഐ എസ് ആര്‍ ഒ ചാരക്കേസ്; ഉദ്യോഗസ്ഥരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കണം, വീടുവിറ്റായാലും തുക നല്‍കിയിരിക്കണം എന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: (www.kvartha.com 09.05.2018) ഐ എസ് ആര്‍ ഒ ചാരക്കേസില്‍ ഉദ്യോഗസ്ഥരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കണമെന്ന് സുപ്രീംകോടതി. വീടുവിറ്റായാലും ഉദ്യോഗസ്ഥര്‍ തുക നല്‍കട്ടെ എന്നും കോടതി അറിയിച്ചു. ഐ എസ് ആര്‍ ഒ ചാരക്കേസില്‍ മലയാളി ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം.
കേസില്‍ നമ്പി നാരായണനെ കുരുക്കിയത് അന്വേഷിക്കാന്‍ തയാറാണെന്നു സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. മാത്രമല്ല, നമ്പി നാരായണനെ കേസില്‍ കുരുക്കി പീഡിപ്പിച്ചുവെന്നും കസ്റ്റഡി പീഡനം നടന്നുവെന്നും സിബിഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഇതിന് മറുപടി നല്‍കുകയായിരുന്നു സുപ്രീംകോടതി. കേസില്‍ ഉച്ചയ്ക്കുശേഷം വീണ്ടും വാദം തുടരും.
ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ട. എസ്പിമാരായ കെ.കെ.ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണു വാദം തുടരുന്നത്. എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് ബുധനാഴ്ചത്തേക്കു മാറ്റിവച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണത്തിനു നിര്‍ദേശിച്ചേക്കുമെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം വാക്കാല്‍ പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ നമ്പി നാരായണനെതിരെ എടുത്ത കേസ് കെട്ടിച്ചമച്ചതാണോയെന്ന് അന്വേഷിച്ചെന്നും കേസിന് തെളിവു ലഭിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. കേസ് വീണ്ടും അന്വേഷിക്കാമെന്ന് പറഞ്ഞ സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാമെന്നും അറിയിച്ചു. നമ്പി നാരായണനെ കേസില്‍പെടുത്തിയതിനുള്ള നഷ്ടപരിഹാരം 25 ലക്ഷമായി ഉയര്‍ത്തണമെന്ന് നേരത്തെ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
തനിക്ക് വാഗ്ദാനം ചെയ്ത യു.എസ് പൗരത്വം തിരസ്‌കരിച്ചതിനാണ് തന്നെ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുടുക്കിയതെന്ന് ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. യു.എസിലെ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ കമ്പസ്റ്റിയന്‍ ഇന്‍സ്റ്റബിലിറ്റി പഠിച്ച തനിക്ക് നാസയില്‍ ഫെലോഷിപ്പ് ലഭിച്ചിരുന്നു.
സങ്കീര്‍ണമായ വിഷയത്തിലെ അറിവു മാനിച്ച് യു.എസ് പൗരത്വം വാഗ്ദാനം ചെയ്‌തെങ്കിലും താന്‍ അതു വേണ്ടെന്നു വച്ച് നാട്ടിലെത്തി. ഐ.എസ്.ആര്‍.ഒയില്‍ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ ടെക്‌നിക് വിഭാഗത്തില്‍ വികാസ് എഞ്ചിന്‍ വികസിപ്പിക്കുന്നതില്‍ പങ്കു വഹിച്ചു. ഇതാണ് തനിക്ക് വിനയായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ready to probe conspiracy behind ISRO spy case: CBI tells SC, New Delhi, News, Trending, ISRO, CBI, Compensation, Supreme Court of India, Custody, National, Politics.
Powered by Info News For You

Comments
Post a Comment