യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി മോചനത്തിനായി സര്‍ക്കാര്‍ സഹായം തേടുന്നു; പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണു കടുംകൈ ചെയ്യേണ്ടിവന്നതെന്ന് യുവതി

കൊച്ചി: (www.kvartha.com 04.05.2018) യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി മോചനത്തിനായി സര്‍ക്കാര്‍ സഹായം തേടുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയും നഴ്‌സുമായ നിമിഷപ്രിയയാണു സര്‍ക്കാരിന്റെ കനിവ് തേടി കത്തയച്ചത്. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണു കടുംകൈ ചെയ്യേണ്ടിവന്നതെന്നു കത്തില്‍ വ്യക്തമാക്കുന്നു.

യെമന്‍കാരനായ യുവാവിനെ കൊലപ്പെടുത്തി വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ച കേസിലാണു നിമിഷപ്രിയ പിടിയിലായത്. കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ചു ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. തലാല്‍ തന്നെ വഞ്ചിച്ചു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായി നിമിഷ കത്തില്‍ ആരോപിച്ചു. പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു നാട്ടിലേക്കുവിടാതെ പീഡിപ്പിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും നിമിഷ പറയുന്നു.

Was like a immoral slave, says Keralite on death row in Yemen, Kochi, Letter, Execution, Nurse, Murder, Crime, Criminal Case, Torture, Allegation, News, Kerala

യെമനില്‍ എത്തുന്നതു മുതല്‍ ജയിലിലായതു വരെയുള്ള കാര്യങ്ങള്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014ലാണു തലാലിന്റെ സഹായം തേടുന്നത്. താന്‍ ഭാര്യയാണെന്നു തലാല്‍ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ ആരോപിക്കുന്നു. ക്ലിനിക് തുടങ്ങാന്‍ സഹായിച്ചപ്പോള്‍ വരുമാനം മുഴുവന്‍ സ്വന്തമാക്കി. സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു വിറ്റുവെന്നും കത്തില്‍ ആരോപിക്കുന്നു.

ഇതിനിടെ, നിമിഷയുടെ മോചനത്തിനായി പണം നല്‍കാന്‍ മാരിബ് ആസ്ഥാനമായ എന്‍ജിഒ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ സഹായം കൂടിയുണ്ടെങ്കില്‍ മോചനം സാധ്യമാകുമെന്നാണു സുഹൃത്തുക്കളുടെ പ്രതീക്ഷ. യെമനിലെ മാരിബ് ജയിലില്‍നിന്നു വധശിക്ഷയ്ക്കു വിധേയരാക്കുന്നവര്‍ക്കായുള്ള അല്‍ബെയ്ദ ജയിലിലേക്കു മാറ്റിയിരിക്കുകയാണ് നിമിഷയെ ഇപ്പോള്‍.

Keywords: Was like a immoral slave, says Keralite on death row in Yemen, Kochi, Letter, Execution, Nurse, Murder, Crime, Criminal Case, Torture, Allegation, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?