ഹാര്‍ബര്‍ ജീവനക്കാരന്‍ അനിലിന്റെ കൊലപാതകം: പ്രതികളെ വെറുതേവിട്ടു
കൊല്ലം:(www.kvartha.com 09/05/2018) നീണ്ടകര ഹാര്‍ബറിലെ ജീവനക്കാരന്‍ കരുനാഗപ്പള്ളി അഴീക്കല്‍ സ്വദേശി അനിലിനെ(38) കഴുത്തറുത്തു ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മതിയായ തെളിവില്ലാത്ത കാരണത്താല്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. എന്നാല്‍ ഒന്നാം പ്രതിയായ മയ്യനാട് സുനാമി ഫല്‍റ്റില്‍ ഹൈദര്‍ ഫാറുക്കി(26)നെ മോഷണക്കുറ്റത്തിനു രണ്ടുവര്‍ഷം ശിക്ഷിച്ചു. മയ്യനാട് സുനാമി ഫ്‌ലാറ്റില്‍ ഹൈദര്‍ ഫാറുക്ക് (26), കൊല്ലം വടക്കേവിള മക്കാനി കോളനിയില്‍ പ്രിയന്‍ (28), കൊല്ലം പട്ടത്താനം നീതി നഗറില്‍ വിഷ്ണു (25), വടക്കേവിള പണിക്കരു കുളത്തിനു സമീപം വിളയില്‍ വീട്ടില്‍ നഹാസ് (26) എന്നിവരാണു വെറുതെവിട്ട മറ്റുള്ളവര്‍.
2012 മെയ് ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തങ്കശേരിയിലെ ക്വാര്‍ട്ടേഴ്സില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന അനില്‍ സ്വവര്‍ഗാനുരാഗിയായിരുന്നു. അനിലിന് എച്ച്.ഐ.വി ബാധയുണ്ടെന്നും വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ കേസിലെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടതിനാല്‍ തനിക്കും രോഗം പകര്‍ന്നിരിക്കാമെന്നു തെറ്റിദ്ധരിച്ച ഒന്നാം പ്രതി ഹൈദര്‍ ഫാറുക്ക് മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി അനിലിനെ കൊന്ന് അയാളുടെ വിലപിടിപ്പുള്ള മുതലുകള്‍ കവര്‍ച്ച ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. അനിലിന്റെ ലാപ്പ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, കാമറ തുടങ്ങിയവ കവര്‍ച്ച ചെയ്ത കേസിലാണ് ഒന്നാം പ്രതിയായ ഹൈദര്‍ ഫാറുക്കി(26)നെ മോഷണക്കുറ്റത്തിനു രണ്ടുവര്‍ഷം ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ. മനോജാണ് കോടതിയില്‍ ഹാജരായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Kerala, Murder case, Accused, Court, Harbor worker Anil's murder: Accused were freed

Powered by Info News For You

Comments
Post a Comment