കമിതാക്കള്‍ കയറുകൊണ്ട് തമ്മില്‍ ബന്ധിച്ച് കൊക്കയിലേക്ക് ചാടി മരിച്ചു

കണ്ണൂര്‍: (www.kvartha.com 30.05.2018) കമിതാക്കള്‍ അരയ്ക്ക് കയറുകൊണ്ട് തമ്മില്‍ ബന്ധിച്ച് കൊക്കയിലേക്ക് ചാടി മരിച്ചു. കണ്ണൂര്‍ ജില്ലയിലെ ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലെ ശശിപ്പാറയില്‍ നിന്നാണ് യുവാവും യുവതിയും ചാടി മരിച്ചത്. പാപ്പിനിശ്ശേരി സ്വദേശികളായ കമല്‍ കുമാര്‍, അശ്വതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

KL13 AD /6338 എന്ന പള്‍സര്‍ ബൈക്ക് കൊക്കയ്ക്ക് അരികില്‍ കണ്ടതിനെത്തുടര്‍ന്ന് ഉടമയെ തേടി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ ബൈക്കില്‍ ആണ് ഇവര്‍ ചൊവ്വാഴ്ച്ച മൂന്നുമണിക്ക് ശശിപ്പാറയില്‍ എത്തിയത്. ബൈക്ക് 200 അടി താഴ്ചയിലാണ് മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ അരയ്ക്ക് കൂട്ടിക്കെട്ടിയ നിലയില്‍ മരത്തിന്റെ ഇടയില്‍ കുരുങ്ങി കിടക്കുകയാണ്. ഇവരെ കാണാനില്ലെന്ന് കാട്ടി നേരത്തെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Kerala, Kannur, News, Death, Lovers, Gorge, Lovers dead after jumping into gorge

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kannur, News, Death, Lovers, Gorge, Lovers dead after jumping into gorge


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?