നിപ ചിക്കനിലൂടെ പടരുമോ? വിശദീകരണവുമായി മെഡിക്കല്‍ ഓഫിസര്‍; പ്രചരിച്ച സന്ദേശത്തിന്റെ വസ്തുത ഇതാണ്
കോഴിക്കോട്: (www.kvartha.com 29.05.2018) നിപ വൈറസ് രോഗം പടര്‍ത്തുന്നുവെന്നത് മാത്രമല്ല ആശങ്ക. കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിക്കുമെന്നതിലും വ്യാപാരികള്‍ക്ക് ആശങ്കയുണ്ട്. അത്തരം സന്ദേശങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജനങ്ങളെ ഭീതിയിലാഴ്ത്തിയ വൈറസ് ചിക്കനില്‍ കണ്ടെത്തിയെന്നും ആരും ചിക്കന്‍ വാങ്ങരുതെന്നുമാണ് പ്രചരണം. അതും മെഡിക്കല്‍ ഓഫീസറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലും.
കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഒപ്പോടുകൂടിയാണ് സന്ദേശം പ്രചരിച്ചത്. ഇത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കി. ഒടുവില്‍ ഇതിനെതിരെ വിശദീകരണവുമായി ആരോഗ്യവകുപ്പ് തന്നെ രംഗത്തെത്തി.
ഇത്തരം സന്ദേശം മെഡിക്കല്‍ ഓഫീസര്‍ പുറത്തുവിട്ടിട്ടില്ലെന്നും ഇത്തരത്തില്‍ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
'നിപ വൈറസ് ബാധ കോഴികളിലൂടെ പകരുന്നു എന്ന വാര്‍ത്ത ലാബ് പരീക്ഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നു. തമിഴ്നാട്ടില്‍ നിന്നും വരുന്ന 60 ശതമാനം കോഴികളിലും നിപ വൈറസ് ബാധയുള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തി. കോഴി കഴിക്കുന്നത് ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു' ഇതായിരുന്നു മെഡിക്കല്‍ ഓഫിസറുടെ പേരില്‍ പ്രചരിച്ച ലെറ്റര്‍ഹെഡിലെ വാചകങ്ങള്‍.
സന്ദേശം കിട്ടിയവരെല്ലാം ഇതിന്റെ സത്യാവസ്ഥ തിരക്കാതെ വ്യാപകമായി പ്രചരിപ്പിച്ചു. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന ഇത്തരം വാര്‍ത്തകളെ തള്ളിക്കളയണമെന്നും കോഴിയിറച്ചി ഉപയോഗിക്കരുതെന്ന നിര്‍ദേശം ആരോഗ്യവകുപ്പിന്റേതല്ലെന്നും പേടിക്കേണ്ട കാര്യമില്ലെന്നും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.

ആരോഗ്യവകുപ്പിന്റെ വിശദീകരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kozhikode, Trending, Doctor, Report, Nipah virus, Nipah Virus: do not sharing fake messages: Health department.

Powered by Info News For You

Comments
Post a Comment