പനിപ്പേടിയില്‍ കാസര്‍കോട്: അഞ്ചുപേര്‍ക്ക് കൂടി ഡെങ്കി സ്ഥിരീകരിച്ചു
കാസര്‍കോട് (www.evisionnews.co): പനിപ്പേടി മാറാതെ കാസര്‍കോട്. കഴിഞ്ഞ ദിവസം അഞ്ചുപേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് ജനങ്ങള്‍. കാസര്‍കോട് ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട്, കാര്യോട്ടുചാല്‍, കടവത്തുമുണ്ട പ്രദേശങ്ങളിലുള്ള അഞ്ചുപേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇതുവരെ അറുപതോളം ഡെങ്കിപ്പനി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. രണ്ടിരട്ടിയോളം പേര്‍ സംശയത്തിന്റെ വക്കിലുമാണ്.
കാസര്‍കോട്, ജനറല്‍ ആസ്പത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും നൂറുകണക്കിന് പേരാണ് പനിചികിത്സയ്ക്കായി ദിനംപ്രതി എത്തുന്നത്. ജനറല്‍ ആസ്പത്രിയില്‍ മലേരിയയും റിപ്പോര്‍്ട്ട് ചെയ്തിട്ടുണ്ട്. പതിനെട്ടോളം പേര്‍ വിവിധ സ്വകാര്യ ആസ്പത്രികളില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുളളതായും വിവരമുണ്ട്. ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചതോടെ പഞ്ചായത്തുകളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment