റമദാനില്‍ ജമ്മുകശ്മീരില്‍ വെടിനിര്‍ത്തല്‍ ഇല്ല, ഭീകരവാദത്തെ ശക്തമായി നേരിടും: നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: (www.kvartha.com 13.05.2018) പുണ്യ റമദാനും അമര്‍നാഥ് യാത്രയും പ്രമാണിച്ച് ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ആകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

താഴ്വരയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഭീകരവാദത്തെ ഇന്ത്യന്‍ സൈന്യം ശക്തമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഭീകരവാദം തുടച്ചുനീക്കപ്പെടേണ്ട ഒന്നാണ്. ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയും ഇല്ല. ഓരോ മിനിട്ടിലും ഞങ്ങള്‍ നടപടികള്‍ എടുക്കും- മന്ത്രി പറഞ്ഞു.

National, Jammu Kashmir,

മേയ് ഒന്‍പതിന് നടന്ന സര്‍വ്വകക്ഷി യോഗത്തിലാണ് താഴ്വരയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്. ഏറ്റുമുട്ടലുകളില്‍ പൊതുജനങ്ങള്‍ കൊല്ലപ്പെടുകയും താഴ്വരയിലെ സുരക്ഷ അന്തരീക്ഷം മോശമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്ന് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "Jammu and Kashmir is an integral part of India. Terrorism has to be eliminated by the Indian Army for which firm action is required. There will be no let up on terror. We will take action every minute," Sitharaman added.

Keywords: National, Jammu Kashmir, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?