ഈ റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നത് ജീവന്‍ പണയം വെച്ച്;പഞ്ചായത്തിന് കുലുക്കമില്ല
ബദിയടുക്ക: (www.kasargodvartha.com 13.05.2018) മുണ്ട്യത്തടുക്ക - ഏള്‍ക്കാന ഉക്കിനടുക്ക റോഡിനെ ബന്ധിപ്പിക്കുന്ന ഗുണാജെ - പൊസോടുക്കറോഡിന്റെ ദുരിത അവസ്ഥയെ കുറിച്ച് ജനങ്ങള്‍ മുറവിളി കൂട്ടുമ്പോഴും കണ്ണ് തുറക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. എന്‍മകജെ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ പെടുന്ന പഞ്ചായത്ത് റോഡാണ് ഇത്. ഒരു കിലോമീറ്ററുള്ള ഈ റോഡ് 100 മീറ്റര്‍ ടാറും ,100 മീറ്റര്‍ കോണ്‍ക്രീറ്റും നടത്തിയിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ള 800 മീറ്റര്‍ റോഡ് ദുരിതാവസ്ഥയിലായി മാറിയിരിക്കുകയാണ്. 20 വര്‍ഷത്തോളമായി ഈ റോഡിന് ശാപമോക്ഷമില്ല. കര്‍ഷകര്‍ അടക്കം 50 ഓളം കുടുംബങ്ങളാണ് റോഡിനെ ആശ്രയിക്കുന്നത്. അഞ്ച് പേര് എന്‍ഡോസള്‍ഫാന്‍ ഇരകളാണ്.
റോഡിന്റെ മണ്ണിടിഞ്ഞ് മരണ കുഴിയായിട്ടുണ്ട്. മഴക്കാലത്ത് കാല്‍നട യാത്രക്കാര്‍ക്ക് പോലും നടന്ന് പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്. റോഡിന്റെ അപകടാവസ്ഥ കണ്ട് ഓട്ടൊ റിക്ഷകള്‍ പോലും ഈ പ്രദേശത്തെക്ക് സര്‍വീസ് നടത്തുന്നില്ല .എന്‍ ഡോസള്‍ഫാന്‍ ഇരകള്‍ ഉള്‍പെടെയുള്ളവര്‍ അസുഖം വന്നാല്‍ ഇവിരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തത് ആശങ്കയിലാക്കുന്നു.
കര്‍ഷകരുടെ ഉല്‍പ്പന്നം വില്‍പന നടത്തണമെങ്കില്‍ ഭാരം ചുമന്ന് ഒരു കീലോമീറ്റര്‍ നടന്ന് വേണം വാഹനങ്ങളെ ആശ്രയിക്കാന്‍. സ്‌കൂള്‍ ,മദ്രസാ കൂട്ടികളും ദുരിതത്തിലാണ്. അവസ്ഥയാണ് .റോഡിന്റെ ദുരിതാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപെട്ട് പ്രദേശത്തെ ജനങ്ങള്‍ ഒപ്പു ശേഖരിച്ച് പഞ്ചായത്ത് ,സ്ഥലം എം.എല്‍.എ ,ജില്ലാ കലക്ട്ടര്‍ എന്നിവര്‍ക്ക് ഉള്‍പെടെ നിവേദനം സമര്‍പിച്ചങ്കിലും കണ്ണ് തുറന്നില്ലെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. അതേ സമയം ഈ റോഡ് ഗതാഗത യോഗ്യമാക്കണമെങ്കില്‍ വന്‍ തുക നീക്കിവെക്കെണം. ആഴമുളള പ്രദേശമായ തിനാല്‍ കരി കല്ല് കൊണ്ട് ഭിത്തി കെട്ടണം. ഇതിനായി വലിയ തുക ആവശ്യമുള്ളതിനാലാണ് റോസ് പണി നീണ്ട് പോകുന്നതെന്നാണ് പഞ്ചായത്ത് അധികാരികള്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Road, Badiyadukka, Panchayath, Damaged Road, Gunaje-Elkana, MLA, Gunaje-Elkana Road is in back contition

Powered by Info News For You

Comments
Post a Comment