ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച യുവാക്കളെ ഷൂ എറിഞ്ഞു വീഴ്ത്താന്‍ ശ്രമിച്ച ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍; വീഡിയോ വൈറല്‍
ബംഗളൂരു : (www.kvartha.com 02.05.2018) ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച യുവാക്കളെ ഷൂ എറിഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുന്ന ട്രാഫിക് പോലീസിന്റെ വീഡിയോ വൈറലാകുന്നു. ബംഗളൂരുവില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ബുധനാഴ്ചയാണ് ഇത്തരമൊരു വീഡിയോ പ്രചരിച്ചു തുടങ്ങിയത്. ഹെല്‍മറ്റ് ഇല്ലാതെ നഗരത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളെ റോഡരികില്‍ നിന്ന ട്രാഫിക് പോലീസുകാരന്‍ ചെരിപ്പൂരി എറിയുന്നതാണ് വീഡിയോ. ഇവര്‍ക്ക് പിന്നാലെ എത്തിയ കാര്‍ യാത്രികനാണ് വീഡിയോ ചിത്രീകരിച്ചത്.

വീഡിയോ യൂട്യൂബില്‍ വൈറലായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ട്രാഫിക് പോലീസുകാരനെ സസ്‌പെന്‍ഡു ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bengaluru Cop Throws Shoe At Bikers For Not Wearing Helmets. Video Is Viral, Bangalore, Suspension, News, Video, Police, Social Network, National.
Keywords: Bengaluru Cop Throws Shoe At Bikers For Not Wearing Helmets. Video Is Viral, Bangalore, Suspension, News, Video, Police, Social Network, National.
Powered by Info News For You

Comments
Post a Comment