ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംഘിയാക്കാനുള്ള കോടിയേരിയുടെ പ്രസ്താവന യുഡിഎഫിന് തുറുപ്പ് ശീട്ടാകുന്നു

ആലപ്പുഴ: (www.kvartha.com 26.05.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കടക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംഘിയായി ചിത്രീകരിക്കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന
സിപിഎം , ഇടതുപക്ഷ അണികളിലും പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ തുറുപ്പു ശീട്ടായി മാറ്റിയിരിക്കുകയാണ് യുഡിഎഫ്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ വര്‍ഗീയവത്ക്കരിക്കാനും ജനങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനും സിപിഎം ശ്രമിക്കുകയാണെന്ന പ്രസ്താവന
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി ഇറക്കി കഴിഞ്ഞു. അഖില ഭാരത അയ്യപ്പസേവാസംഘം ആര്‍എസ്എസിന്റെ പോഷക സംഘടനയാണെന്നും ഇതിലെ ഭാരവാഹിയായതിനാലാണ് യുഡിഎഫ് വിജയകുമാറിന് സീറ്റ് നല്‍കിയതെന്നുമുള്ള കോടിയേരിയുടെ ലേഖനമാണ് കോണ്‍ഗ്രസ് എടുത്തു കാണിക്കുന്നത്.

UDF lodges complaint to Election Commission against Kodiyeri Balakrishnan, Alappuzha, News, Politics, Kodiyeri Balakrishnan, Allegation, Politics, CPM, UDF, Election, Religion, BJP, Kerala

അയ്യപ്പസേവാസംഘം ഒരു വര്‍ഗീയ സംഘടനയല്ല, മറിച്ച് അത് ഒരു സേവന ആധ്യാത്മിക സംഘടനയാണ്. അയ്യപ്പസേവാസംഘത്തെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തി കോടിയേരി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിക്കുന്നുവെന്നും പ്രസ്താവന
പിന്‍വലിക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടി ചെങ്ങന്നൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോടിയേരിയുടെ അയ്യപ്പസേവാസംഘത്തെ വിമര്‍ശിച്ചു കൊണ്ടുള്ള ലേഖനത്തിനെതിരെ ബിജെപി നേതാക്കള്‍ മൗനം പാലിക്കുന്നതിനു പിന്നില്‍ അവരുടെ രാഷ്ട്രീയ അടവുനയമാണ്.

തങ്ങള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ യുഡിഎഫ് പാളയത്തിലേക്ക് പോകുമോയെന്ന ഭയപ്പാട് ബിജെപി കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. അയ്യപ്പസേവാസംഘത്തില്‍ എല്ലാ രാഷട്രീയ പാര്‍ട്ടിയിലും പെട്ടവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UDF lodges complaint to Election Commission against Kodiyeri Balakrishnan, Alappuzha, News, Politics, Kodiyeri Balakrishnan, Allegation, Politics, CPM, UDF, Election, Religion, BJP, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?