കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങളുടെ ചുവടുപിടിച്ച് ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍

പനാജി: (www.kvartha.com 18.05.2018) കര്‍ണാടകത്തെ ചുവടുപിടിച്ച് ഗോവ ലക്ഷ്യമാക്കി കോണ്‍ഗ്രസ്. കര്‍ണാകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ക്ഷണിച്ചതിന് പിന്നാലെ ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരണത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വെള്ളിയാഴ്ച രാവിലെ രാജ്ഭവനിലേക്ക് യാത്ര നടത്തിയത്.

ഗവര്‍ണര്‍ മൃദുലസിന്‍ഹയെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാനാണ് എംഎല്‍എമാര്‍ രാജ്ഭവനിലെത്തിയത്. കര്‍ണാടകത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഗവര്‍ണ്ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിന്റെ പശ്ചാത്തലത്തില്‍ 16 എംഎല്‍എമാരെ കളത്തിലിറക്കിയാണ് കോണ്‍ഗ്രസിന്റെ നീക്കം. കര്‍ണ്ണാടക ഗവര്‍ണറുടെ കീഴ്വഴക്കം ഗോവയിലും പിന്തുടരണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം.

National, News, Goa, Karnataka, Election, Congress, MLA, Trending, Politics, Goa Congress MLAs to March to Raj Bhavan on May 18

2017ല്‍ നടന്ന ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ 40 അംഗ സഭയില്‍ 17 സീറ്റുമായി കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. എന്നാല്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി - ബിജെപി സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Goa, Karnataka, Election, Congress, MLA, Trending, Politics, Goa Congress MLAs to March to Raj Bhavan on May 18


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?